Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nivin Pauly

അ​ന്ന​യ്ക്കു പ​റ​യാ​ൻ ഇ​നി​യു​മു​ണ്ടൊ​രു ക​ഥ; മ​റ്റൊ​രു പാ​ട്ടി​ന്‍റെ ക​ഥ

മൂ​ന്നു​പ​തി​റ്റാ​ണ്ടു​മു​മ്പ് എ​ഴു​തി ചി​ട്ട​പ്പെ​ടു​ത്തി ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ട്ട ഒ​രു ഗാ​ന​മാ​ണ് ഇ​ന്ന് മ​ല​യാ​ള​സി​നി​മാ​ലോ​ക​ത്ത് അ​ല​യ​ടി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല മ​ല​യാ​ള സി​നി​മ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്‌​ഷ​നും പ്രേ​ക്ഷ​കാ​ഭി​പ്രാ​യ​വും​നേ​ടി മു​ന്നേ​റു​ന്ന ബെ​ത്‌​ല‌‌‌​ഹേം കു​ടും​ബ യൂ​ണി​റ്റ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ൽ​പ നി​മി​ഷ​ങ്ങ​ളി​ൽ മാ​ത്രം കേ​ൾ​ക്കു​ന്ന യ​വ​ന​ക​ഥ​യി​ൽ നി​ന്നു​വ​ന്ന ഇ​ട​യ​ക​ന്യ​കേ എ​ന്ന ഗാ​നം.

അ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ചി​ത്ര​ത്തി​ൽ ആ ​പാ​ട്ട് പ​രാ​മ​ർ​ശി​ക്കു​ന്നു​മു​ണ്ട്. സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ പ്ര​ചാ​രം​നേ​ടി​യ ഗാ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഉ​യ​ർ​ന്നു​വ​രു​ന്ന​ത് പു​തു​ക്കാ​ഴ്ച​യ​ല്ല.

പ്ര​ത്യേ​കി​ച്ചു ഇ​ക്കാ​ല​ത്ത്. അ​പ്പോ​ഴാ​ണ് ചി​ത്രീ​ക​ര​ണം​പോ​ലും ന​ട​ക്കാ​ത്ത സി​നി​മ​യി​ലെ ഒ​രു​ഗാ​നം മു​പ്പ​തു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഹി​റ്റ് ചാ​ർ​ട്ടി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്.

അ​ര​വി​ന്ദ് സ്വാ​മി - മീ​ന ജോ​ഡി നാ​യി​കാ​നാ​യ​ക​ന്മാ​രാ​യി, ജോ​ഷി സം​വി​ധാ​നം​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന അ​ന്ന എ​ന്ന ചി​ത്ര​ത്തി​ലേ​താ​ണ് ഗാ​നം.

ഷി​ബു ച​ക്ര​വ​ർ​ത്തി - ഒ​സേ​പ്പ​ച്ച​ൻ ടീ​മാ​ണ് സം​ഗീ​തം. പാ​ട്ടു​ക​ൾ പു​റ​ത്തി​റ​ങ്ങി. പ​ക്ഷേ താ​ര​ങ്ങ​ളു​ടെ ഡേ​റ്റ് ശ​രി​യാ​കാ​ത്ത​തി​നാ​ൽ ചി​ത്രീ​ക​ര​ണം​മു​ട​ങ്ങി. പാ​ട്ടു​ക​ൾ അ​ന്നു​ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​ത്തി​ൽ ഇ​ടം​പി​ടി​ച്ചു. എ​ന്നാ​ൽ അ​തേ സി​നി​മ​യി​ലെ മ​റ്റൊ​രു ഗാ​ന​ത്തെ​ക്കു​റി​ച്ചു വാ​ചാ​ല​നാ​വു​ക​യാ​ണ് ഗാ​ന​ര​ച​യി​താ​വ് ഷി​ബു ച​ക്ര​വ​ർ​ത്തി.

1995ലാ​ണ് സം​ഭ​വം. സം​വി​ധാ​യ​ക​ൻ ജോ​ഷി​ക്കു ല​ളി​താം​ബി​ക അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ മ​ക​നും നോ​വ​ലി​സ്റ്റു​മാ​യ എ​ൻ. മോ​ഹ​ന​ൻ ‘അ​ന്ന' എ​ന്ന ക​ഥ തി​ര​ക്ക​ഥാ​രൂ​പ​ത്തി​ൽ കൈ​മാ​റു​ന്നു.

വി​ശ​ദ​മാ​യ ആ ​തി​ര​ക്ക​ഥ ചു​രു​ക്കാ​നും പാ​ട്ടു​ക​ളെ​ഴു​താ​നും ജോ​ഷി, ഷി​ബു ച​ക്ര​വ​ർ​ത്തി​യെ ഏ​ൽ​പ്പി​ക്കു​ന്നു. അ​ങ്ങ​നെ ഷി​ബു ച​ക്ര​വ​ർ​ത്തി തി​ര​ക്ക​ഥ 80 പേ​ജാ​ക്കി ചു​രു​ക്കി. ഔ​സേ​പ്പ​ച്ച​നാ​ണ് സം​ഗീ​തം. അ​ര​വി​ന്ദ് സ്വാ​മി, മീ​ന എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി നി​ശ്ച‌​യി​ച്ചു. നാ​യ​ക​ന്‍റെ അ​മ്മാ​വ​നാ​യ പ​ര​മേ​ശ്വ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി നെ​ടു​മു​ടി വേ​ണു​വും.

നാ​യ​ക​നാ​യ അ​ര​വി​ന്ദ് സ്വാ​മി​യു​ടെ ക​ഥാ​പാ​ത്രം സ​ബ് ക​ള​ക്ട​റാ​യി​രി​ക്കേ​യാ​ണ് മീ​ന​യു​ടെ അ​ന്ന എ​ന്ന യു​വ​തി​യു​മാ​യി അ​ടു​ക്കു​ന്ന​ത്. അ​ന്ന​യ്ക്കു സം​ഗീ​ത​വാ​സ​ന​യു​ണ്ട്.

ക്രി​സ്ത്യ​ൻ സം​ഗീ​ത​മാ​ണ് അ​വ​ൾ പ​ഠി​ച്ചി​ട്ടു​ള്ള​ത്. അ​വ​ളു​ടെ പ്ര​തി​ഭ​ക​ണ്ടു നാ​യ​ക​ന്‍റെ അ​മ്മാ​വ​നാ​യ പ​ര​മേ​ശ്വ​ര​ൻ അ​വ​ളെ ക​ർ​ണാ​ട​ക​സം​ഗീ​തം പ​ഠി​പ്പി​ക്കു​ന്നു. നാ​യ​ക​ൻ ഫോ​റി​ൻ സ​ർ​വീ​സി​ലേ​ക്കു മാ​റ്റ​മാ​യി ല​ണ്ട​നി​ലേ​ക്കു പോ​കു​ന്നു. കു​റെ​ക്കാ​ല​ത്തി​നു​ശേ​ഷം പ​ര​മേ​ശ്വ​ര​ൻ കോ​ഴി​ക്കോ​ട്ട് ഉ​ണ്ടെ​ന്ന​റി​ഞ്ഞ് അ​ന്ന കാ​ണാ​നെ​ത്തു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ശ​രീ​രം ത​ള​ർ​ന്നു, സം​സാ​രി​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം ആ​ശു​പ്ര​തി​യി​ലാ​ണ്. ആ​ശു​പ്ര​തി​യി​ലെ​ക്ക് അ​ന്ന വ​രു​മ്പോ​ൾ പ​ര​മേ​ശ്വ​ര​ൻ അ​വ​ളെ പ​ഠി​പ്പി​ച്ച ഒ​രു കീ​ർ​ത്ത​നം ഉ​പ​യോ​ഗി​ക്ക​ണം.

ത്യാ​ഗ​രാ​ജ​സ്വാ​മി​ക​ളു​ടെ കീ​ർ​ത്ത​ന​മാ​യ ‘തു​ള​സീ​ദ​ള മു​ല​ചേ എ​ന്നു തു​ട​ങ്ങു​ന്ന കീ​ർ​ത്ത​നം ഉ​പ​യോ​ഗി​ക്കാ​ൻ ഷി​ബു ച​ക്ര​വ​ർ​ത്തി​യും ഔ​സേ​പ്പ​ച്ച​നും തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യം യേ​ശു​ദാ​സി​നോ​ടു പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു, ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ അ​തി​നേ​ക്കാ​ൾ ചേ​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘മോ​ക്ഷ​മു ഗ​ല​ദ’ ആ​ണ്.

നി​ങ്ങ​ള​ത് കേ​ട്ടി​ട്ടി​ല്ലേ?' ഇ​രു​വ​ർ​ക്കും അ​തു ഓ​ർ​മ​യു​ണ്ടാ​യി​ല്ല. ദാ​സേ​ട്ട​ൻ വേ​ഗം പ​ക്ക​മേ​ള​ക്കാ​രെ വി​ളി​ച്ചു. റെ​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​യു​ടെ ത​റ​യി​ൽ ച​മ്രം പ​ടി​ഞ്ഞി​രു​ന്നു പ​തി​യെ മോ​ക്ഷ​മു ഗ​ല​ദ പാ​ടാ​ൻ തു​ട​ങ്ങി. ചു​റ്റു​മാ​യി ജോ​ഷി, ഔ​സേ​പ്പ​ച്ച​ൻ, ഞാ​ൻ എ​ല്ലാ​വ​രും ദാ​സേ​ട്ട​നെ​പ്പോ​ലെ ത​റ​യി​ൽ ച​മ്രം പ​ടി​ഞ്ഞി​രു​ന്നു.

പ​ല്ല​വി പാ​ടി, ച​ര​ണ​ത്തി​ലെ​ത്തു​മ്പോ​ഴേ​യ്ക്കും തം​ബു​രു മീ​ട്ടി​യി​രു​ന്ന​യാ​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന ക​ണ്ണു​ക​ൾ ഷ​ർ​ട്ടി​ൽ തു​ട​യ്ക്കു​ന്നു. ഞാ​ൻ നി​യ​ന്ത്രി​ക്കാ​നാ​വാ​തെ ക​ര​ഞ്ഞു. ചു​റ്റും നോ​ക്കു​മ്പോ​ൾ സം​വി​ധാ​യ​ക​ൻ ജോ​ഷി​യും സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​നും പ​ക്ക​മേ​ള​ക്കാ​രും ക​ണ്ണീ​ർ​വാ​ർ​ക്കു​ന്നു. അ​തി​ന​പ്പു​റം സു​ന്ദ​ര​മാ​യ​തൊ​ന്ന് എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ന്നു​വ​രെ കേ​ട്ടി​ല്ല, ഇ​നി​യൊ​ട്ടു​ണ്ടാ​കു​ക​യു​മി​ല്ല, ഷി​ബു ച​ക്ര​വ​ർ​ത്തി പ​റ​യു​ന്നു.

ആ ​പാ​ട്ട് യേ‍​ശു​ദാ​സ് വീ​ണ്ടും​പാ​ടി റെ​ക്കോ​ർ​ഡ്ചെ​യ്തു കാ​സ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അ​തു​കൊ​ണ്ട് ഇ​നി​യും കേ​ൾ​ക്കു​മാ​യി​രി​ക്കാം. പ​ക്ഷേ ആ​ദ്യം​കേ​ട്ട ആ ​മോ​ക്ഷ​മു​ഗ​ല​ദ ഇ​നി കേ​ൾ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്ല. അ​താ​ക​ട്ടെ റി​ക്കാ​ർ​ഡ് ചെ​യ്യ​പ്പെ​ട്ടു​മി​ല്ല. ഞ​ങ്ങ​ൾ കു​റ​ച്ചു​പേ​രു​ടെ ഹൃ​ദ​യ​ത്തി​ൽ മാ​ത്രം ആ ​പാ​ട്ടും ആ​ലാ​പ​ന​വും എ​ന്നു​മു​ണ്ട്. ഷി​ബു ച​ക്ര​വ​ർ​ത്തി പ​റ​ഞ്ഞു​നി​റു​ത്തി.

Movies

ഓ​ണം തൂ​ക്കാ​ൻ നി​വി​ൻ പോ​ളി വ​രു​ന്നു; ഫീ​ൽ ഗു​ഡു​മാ​യി ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്; ട്രെ​യി​ല​ർ

ഓ​ണ​ത്തി​ന് ഫീ​ൽ​ഗു​ഡ് ഉ​റ​പ്പി​ച്ച് നി​വി​ൻ പോ​ളി. നി​വി​ൻ പോ​ളി​യും മ​മി​ത ബൈ​ജു​വും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന ‘ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഗി​രീ​ഷ് എ.​ഡി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്രം ഓ​ഗ​സ്റ്റ് 21 ന് ​ഓ​ണം റി​ലീ​സാ​യാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.

റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത നി​വി​ൻ പോ​ളി​യു​ടെ റോം - ​കോം ജോ​ണ​ർ ചി​ത്ര​മാ​ണ് ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ (ബി​കെ​യു).

ഭാ​വ​ന സ്റ്റു​ഡി​യോ​സി​നോ​ടൊ​പ്പം നി​വി​ൻ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന​തി​നാ​ൽ ത​ന്നെ ഇ​തി​ന​കം ഏ​റെ ശ്ര​ദ്ധ നേ​ടി​യ ചി​ത്ര​വു​മാ​ണ് BKU.

ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ൾ, സൂ​പ്പ​ർ ശ​ര​ണ്യ, പ്രേ​മ​ലു എ​ന്നീ സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​യ ഗി​രീ​ഷ് എ ​ഡി​ക്കൊ​പ്പം നി​വി​ൻ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന റൊ​മാ​ന്‍റി​ക് കോ​മ​ഡി ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്ര​ത്തി​ൽ മ​മി​ത ബൈ​ജു ആ​ണ് നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഒ​ട്ടേ​റെ ക​ലാ​മൂ​ല്യ​വും ജ​ന​പ്രി​യ​വു​മാ​യ സി​നി​മ​ക​ൾ സ​മ്മാ​നി​ച്ചി​ട്ടു​ള്ള ബാ​ന​റാ​ണ് ഭാ​വ​ന സ്റ്റു​ഡി​യോ​സ്. പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത ഹി​റ്റ് ചി​ത്രം സ​ർ​വ്വം മാ​യ​യ്ക്ക് ശേ​ഷം നി​വി​ൻ ഈ ​ബാ​ന​റി​നോ​ടൊ​പ്പം ഒ​ന്നി​ക്കു​മ്പോ​ൾ പ്രേ​ക്ഷ​ക​ർ വാ​നോ​ളം പ്ര​തീ​ക്ഷ​യി​ലാ​ണ്.

 

Movies

എ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത ഉ​യ​ര​മി​ല്ല, അ​ന്നു ഞാ​ൻ സം​ശ​യി​ച്ചു നി​ന്നെ​ങ്കി​ൽ ഇ​ന്ന് ഞാ​നെ​ന്ന ന​ട​നെ ആ​രും കാ​ണി​ല്ലാ​യി​രു​ന്നു; നി​വി​ൻ പോ​ളി

അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഒ​ട്ടേ​റെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രാ​ണ് പെ​ൺ​കു​ട്ടി​ക​ളെ​ന്നും എ​ന്നാ​ൽ അ​വ​ർ​ക്ക് ചാ​ടി​ക്ക​ട​ക്കാ​ൻ പ​റ്റാ​ത്ത ത​ട​സ​ങ്ങ​ളി​ല്ലെ​ന്നും നി​വി​ൻ പോ​ളി.

നി​വി​ന്‍റെ വാ​ക്കു​ക​ളെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ എ​തി​രേ​റ്റ​ത്. കൊ​ച്ചി സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ൽ ത​ന്‍റെ പു​തി​യ ചി​ത്രം ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റി​ന്‍റെ പ്ര​മോ​ഷ​നാ​യെ​ത്തി​യ​താ​യി​രു​ന്നു താ​രം.

''മ​ല​ർ​വാ​ടി ആ​ർ​ട്‌​സ് ക്ല​ബി​നാ​യു​ള്ള ഓ​ഡി​ഷ​ന് മു​മ്പ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ട​ക്കു​മ്പോ​ൾ, പൗ​ലോ കൊ​യ്‌​ലോ​യു​ടെ ‘ദി ​ആ​ൽ​ക്ക​മി​സ്റ്റ്’ എ​ന്ന നോ​വ​ൽ വാ​യി​ച്ച​താ​ണ് ത​ന്‍റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​തെ​ന്ന് നി​വി​ൻ പോ​ളി ഓ​ർ​ത്തെ​ടു​ത്തു.

ആ​ൽ​ക്ക​മി​സ്റ്റ് എ​ന്ന പു​സ്ത​കം എ​ന്നെ സ്വാ​ധീ​നി​ച്ചു. ഓ​ഡി​ഷ​ന് പോ​ക​ണോ, സി​നി​മ​യി​ൽ പ​രി​ച​യ​ക്കാ​രി​ല്ല​ല്ലോ, പോ​വേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ എ​ന്നൊ​ക്കെ ആ​ലോ​ചി​ച്ച് സ്വ​യം സം​ശ​യി​ച്ചു​നി​ന്ന സ​മ​യ​ത്ത് എ​നി​ക്ക് ധൈ​ര്യം ത​ന്ന​ത് ആ ​പു​സ്ത​ക​മാ​ണ്.

ഞാ​ൻ ര​ണ്ടും ക​ൽ​പി​ച്ച് ഓ​ഡി​ഷ​ന് പോ​യി ധൈ​ര്യ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. ഞാ​ൻ ആ​ദ്യ​മാ​യി വി​നീ​തി​നെ കാ​ണു​ന്ന​ത് അ​വി​ടെ​വെ​ച്ചാ​ണ്. കാ​മ​റ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തും ആ​ദ്യ​മാ​യി ആ​യി​രു​ന്നു. ഞാ​ൻ എ​ന്തോ ചെ​യ്തു. എ​ന്നെ സെ​ല​ക്ട് ചെ​യ്തു. എ​നി​ക്ക് ആ ​സി​നി​മ ല​ഭി​ച്ചു. അ​തു​കൊ​ണ്ട് എ​നി​ക്ക് ഇ​വി​ടെ വ​ന്ന് നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്നു. നി​വി​ൻ പോ​ളി പ​റ​ഞ്ഞു.

സ്‌​റ്റേ​ജി​ൽ ക​യ​റാ​ൻ പേ​ടി​യു​ള്ള ഞാ​ൻ എ​ന്തു​കൊ​ണ്ടാ​ണ് ഓ​ഡി​ഷ​ന് പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത് എ​ന്ന് ഞാ​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി ആ​ലോ​ചി​ച്ചു. ആ​ൽ​ക്ക​മി​സ്റ്റി​ൽ യാ​ത്ര ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ന്നി​ട​ത്താ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ജീ​വി​തം മാ​റു​ന്ന​ത്. ആ ​യാ​ത്ര എ​വി​ടെ എ​ത്തും എ​ന്ന് അ​യാ​ൾ​ക്ക് അ​റി​യി​ല്ല.

അ​ന്ന് ഒ​ഡി​ഷ​നി​ൽ ഞാ​ൻ പ​ങ്കെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തു​കൊ​ണ്ടാ​ണ് ഇ​ന്നി​വി​ടെ നി​ൽ​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ സ്‌​നേ​ഹം എ​നി​ക്ക് ല​ഭി​ക്കു​ന്ന​ത്. അ​ന്ന് ഞാ​ൻ എ​ടു​ത്ത പ​ങ്കെ​ടു​ക്ക​ണം എ​ന്ന തീ​രു​മാ​നം ആ​ണ് ഇ​വി​ടെ എ​ത്തി​ച്ച​ത്.

സ്‌​റ്റേ​ജി​ൽ ക​യ​റാ​ൻ പേ​ടി​യു​ള്ള ഞാ​ൻ എ​ന്തു​കൊ​ണ്ടാ​ണ് ഓ​ഡി​ഷ​ന് പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത് എ​ന്ന് ഞാ​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി ആ​ലോ​ചി​ച്ചു. ആ​ൽ​ക്ക​മി​സ്റ്റി​ൽ യാ​ത്ര ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ന്നി​ട​ത്താ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ജീ​വി​തം മാ​റു​ന്ന​ത്. ആ ​യാ​ത്ര എ​വി​ടെ എ​ത്തും എ​ന്ന് അ​യാ​ൾ​ക്ക് അ​റി​യി​ല്ല.

അ​ന്ന് ഒ​ഡി​ഷ​നി​ൽ ഞാ​ൻ പ​ങ്കെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തു​കൊ​ണ്ടാ​ണ് ഇ​ന്നി​വി​ടെ നി​ൽ​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ സ്‌​നേ​ഹം എ​നി​ക്ക് ല​ഭി​ക്കു​ന്ന​ത്. അ​ന്ന് ഞാ​ൻ എ​ടു​ത്ത പ​ങ്കെ​ടു​ക്ക​ണം എ​ന്ന തീ​രു​മാ​നം ആ​ണ് ഇ​വി​ടെ എ​ത്തി​ച്ച​ത്.

ജീ​വി​ത​ത്തി​ൽ പ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ വ​രും. സ്വ​യം സം​ശ​യി​ക്കും. പേ​ടി തോ​ന്നും. പ​ങ്കെ​ടു​ത്താ​ൽ ക​ളി​യാ​ക്കു​മോ, ട്രോ​ളു​മോ എ​ന്നെ​ല്ലാം സ്വ​യം സം​ശ​യി​ക്കും.

അ​ങ്ങ​നെ സം​ശ​യ​മു​ണ്ടാ​വു​മ്പോ​ൾ നി​ങ്ങ​ൾ ഒ​രു തീ​രു​മാ​നം എ​ടു​ക്ക​ണം, പ​ങ്കെ​ടു​ക്കു​ക. അ​ത് നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​ക്കു​ക വ​ള​രെ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ്. എ​ന്‍റെ ജീ​വി​ത​ത്തി​ൽ​നി​ന്ന് ഞാ​ൻ പ​ഠി​ച്ച കാ​ര്യ​മാ​ണ് അ​ത്.

ഒ​രു ക്ലാ​സി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക്ക് മി​ക​ച്ച അ​ധ്യാ​പ​ക​ർ ആ​വു​ന്ന​തി​ന് ഒ​പ്പം ത​ന്നെ, ആ ​ക്ലാ​സി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും മി​ക​ച്ച ഗു​രു​ക്ക​ന്മാ​രാ​കാ​ൻ നി​ങ്ങ​ൾ​ക്ക് സാ​ധി​ക്ക​ണം. മു​മ്പോ​ട്ടു​വ​രാ​ൻ ധൈ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് പി​ന്തു​ണ​യും പ്ര​ചോ​ദ​ന​വും ന​ൽ​കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം.

ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നി​മി​ഷ​ങ്ങ​ൾ കോ​ളേ​ജ് ലൈ​ഫി​ലേ​താ​ണ്. വ​ള​രെ മി​ക​ച്ചൊ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നി​ങ്ങ​ൾ ക​ട​ന്നു​പോ​വു​ന്ന​ത്.

ജീ​വി​ത​ത്തി​ൽ എ​വി​ടേ​ക്കെ​ങ്കി​ലും തി​രി​ച്ചു​പോ​ക​ണം എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് കോ​ളേ​ജ് കാ​ല​ഘ​ട്ട​മാ​ണ്. ഒ​രി​ക്ക​ലും തി​രി​ച്ചു​കി​ട്ടാ​ത്ത സ​മ​യ​മാ​ണ് കോ​ളേ​ജ് കാ​ല​ഘ​ട്ടം. കോ​ളേ​ജ് കാ​ല​ഘ​ട്ടം അ​ടി​പൊ​ളി​യാ​യി, സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ക.

അ​റി​ഞ്ഞോ അ​റി​യാ​തെ​യോ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​വ​രാ​ണ് പെ​ൺ​കു​ട്ടി​ക​ൾ. ചി​ല കാ​ര്യ​ങ്ങ​ൾ ചെ​യ്യ​രു​ത്, ചി​ല​യി​ട​ങ്ങ​ളി​ൽ പോ​വാ​ൻ പാ​ടി​ല്ല, ചി​ല വ​സ്ത്ര​ങ്ങ​ൾ ഇ​ടാ​ൻ പാ​ടി​ല്ല, നേ​ര​ത്തെ വീ​ട്ടി​ൽ ക​യ​റ​ണം. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ വീ​ട്ടി​ൽ​നി​ന്നും കോ​ളേ​ജി​ൽ​നി​ന്നും താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ളി​ൽ​നി​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്.

നി​ങ്ങ​ൾ​ക്ക് ഓ​ടി​യെ​ത്താ​ൻ ക​ഴി​യാ​ത്ത ഒ​രു അ​ക​ല​വു​മി​ല്ല, നി​ങ്ങ​ൾ​ക്ക് എ​ത്തി​പ്പെ​ടാ​ൻ പ​റ്റാ​ത്ത ഒ​രു ഉ​യ​ര​വു​മി​ല്ല, ചാ​ടി​ക്ക​ട​ക്കാ​ൻ പ​റ്റാ​ത്ത ത​ട​സ​ങ്ങ​ളു​മി​ല്ല. നി​ങ്ങ​ളു​ടെ ജീ​വി​തം ആ​സ്വ​ദി​ക്കു​ക. സ​മാ​ധാ​ന​ത്തി​ന് വേ​ണ്ടി ജോ​ലി ചെ​യ്യു​ക. നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ത്തി​നും സ്വ​പ്‌​ന​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക. ആ​രും ഒ​ന്നും നി​ങ്ങ​ളെ ചെ​യ്യാ​ൻ പോ​വു​ന്നി​ല്ല. ധൈ​ര്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​വു​ക''. നി​വി​ൻ പ​റ​ഞ്ഞു.

Movies

നി​വി​ൻ പോ​ളി​യു​ടെ പേ​ര് തെ​റ്റി​ച്ചു​പ്പ​റ​ഞ്ഞ് ര​മേ​ശ് ചെ​ന്നി​ത്ത​ല; ഒ​ടു​വി​ൽ തി​രു​ത്തി

ന​ട​ൻ നി​വി​ൻ പോ​ളി​യു​ടെ പേ​ര് തെ​റ്റി​ച്ചു​പ​റ​ഞ്ഞ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​വി​ൻ പോ​ളി എ​ന്ന പേ​ര് ന​വീ​ൻ പോ​ളി എ​ന്നാ​ണ് അ​ദ്ദേ​ഹം ഉ​ച്ഛ​രി​ച്ച​ത്.

അ​ഴി​മ​തി​യെ തു​ര​ത്താ​ൻ യു​വ​ജ​ന​ത​യെ സ​ജ്ജ​രാ​ക്കു​ന്ന പ്രൊ​ജ​ക്ട് സീ​റോ - വി​ജി​ല​ൻ​സ് വി​സി​ൽ എ​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

തെ​റ്റ് തി​രി​ച്ച​റി​ഞ്ഞ ഉ​ട​നെ മ​ന്ത്രി തി​രു​ത്തി. ‘നി​ങ്ങ​ള്‍‍ എ​ല്ലാം കാ​ത്തി​രി​ക്കു​ന്ന പ്രി​യ​പ്പെ​ട്ട ആ​ക്‌​ഷ​ൻ ഹീ​റോ ന​വീ​ൻ​പോ​ളി... എ​നി​ക്ക് തെ​റ്റി​പ്പോ​യി... നി​ങ്ങ​ൾ​ക്കു​ത​ന്നെ പേ​രു പ​റ​യാം... ആ​രാ​ണ് ആ​ക്‌​ഷ​ൻ ഹീ​റോ...’ എ​ന്നു മ​ന്ത്രി തി​രി​ച്ച് സ​ദ​സി​നോ​ടാ​യി ചോ​ദി​ച്ചു.

ആ​ക്‌​ഷ​ൻ ഹീ​റോ നി​വി​ൻ പോ​ളി​യാ​ണെ​ന്ന് സ​ദ​സ് ഒ​ന്ന​ട​ങ്കം വി​ളി​ച്ചു പ​റ​ഞ്ഞ​പ്പോ​ൾ അ​തെ നി​വി​ന്‍ പോ​ളി​യാ​ണ് ആ​ക്‌​ഷ​ൻ ഹീ​റോ​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വി​ജി​ല​ൻ​സ് വ​കു​പ്പും വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ ആ​ദ്യ വി​ജി​ല​ൻ​സ് ക​മാ​ൻ​ഡോ ആ​യി മാ​റി​യ നി​വി​ൻ പോ​ളി യു​വ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

Kerala

അ​ഴി​മ​തി​ക്കെ​തി​രെ 'പ്രൊ​ജ​ക്റ്റ് സീ​റോ': വി​ജി​ല​ൻ​സ് വി​സി​ൽ മു​ഴ​ക്കി ആ​ദ്യ ക​മാ​ൻ​ഡോ​യാ​യി നി​വി​ൻ പോ​ളി

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി യു​വ​ജ​ന​ങ്ങ​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ജി​ല​ന്‍​സ് വ​കു​പ്പും വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന 'പ്രൊ​ജ​ക്റ്റ് സീ​റോ' എ​ന്ന പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ല​യോ​ള സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ച​ട​ങ്ങി​ൽ ആ​ദ്യ വി​ജി​ല​ന്‍​സ് ക​മാ​ന്‍​ഡോ​യാ​യി ന​ട​ൻ നി​വി​ൻ പോ​ളി വി​ജി​ല​ന്‍​സ് വി​സി​ല്‍ മു​ഴ​ക്കി.

പ​ദ്ധ​തി​യു​ടെ തു​ട​ക്കം വ​ലി​യൊ​രു മാ​റ്റ​ത്തി​ന് വ​ഴി​വെ​ക്കു​മെ​ന്ന് നി​വി​ന്‍ പോ​ളി പ​റ​ഞ്ഞു. "നി​യ​മ​ത്തി​ലു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പ്. ആ ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടാ​ല്‍ സ​മൂ​ഹം ത​ക​രും. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത് മാ​ത്ര​മ​ല്ല, മ​റ്റൊ​രാ​ളു​ടെ അ​വ​സ​രം ഇ​ല്ലാ​താ​ക്കു​ന്ന​തും കു​റു​ക്കു​വ​ഴി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും അ​ഴി​മ​തി ത​ന്നെ​യാ​ണ്.

നേ​രാ​യ വ​ഴി​യി​ല്‍ കാ​ര്യ​ങ്ങ​ൾ ന​ട​ക്കി​ല്ലെ​ന്ന തെ​റ്റാ​യ ധാ​ര​ണ​യാ​ണ് ആ​ദ്യം മാ​റേ​ണ്ട​ത്. ഈ ​മാ​റ്റ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങേ​ണ്ട​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ​രി​യാ​യ വ​ഴി​യി​ൽ സ​ഞ്ച​രി​ക്കാ​ൻ പ്ര​ചോ​ദി​പ്പി​ക്കാ​തെ, അ​നാ​വ​ശ്യ​മാ​യി പ്രോ​ത്സാ​ഹി​പ്പി​ച്ച് അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന കൂ​ട്ടു​കാ​രി​ല്‍ നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. ചോ​ദ്യം ചെ​യ്യു​ന്ന പു​തി​യ ത​ല​മു​റ​യ്ക്കും പ്ര​തി​ക​ര​ണ​ശേ​ഷി​യു​ള്ള ജ​ന​ത​യ്ക്കും മാ​ത്ര​മേ ശ​ക്ത​മാ​യ ഭ​ര​ണ​സം​വി​ധാ​നം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും നി​വി​ൻ പോ​ളി കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് ല​ഭി​ച്ച വ​ലി​യ സ്വീ​കാ​ര്യ​ത​യും പി​ന്തു​ണ​യും 'പ്രൊ​ജ​ക്ട് സീ​റോ'​യ്ക്കും ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭ്യ​ർ​ഥി​ച്ചു.

Movies

ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റു​മാ​യി നി​വി​ൻ പോ​ളി​യും മ​മി​ത ബൈ​ജു​വും; ഫ​സ്റ്റ്ലു​ക്ക്

നി​വി​ൻ പോ​ളി- മ​മി​ത ബൈ​ജു ചി​ത്രം ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ങ്ങി. ചി​ത്രം ഓ​ണം റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത നി​വി​ൻ പോ​ളി​യു​ടെ റോം - ​കോം ജോ​ണ​ർ ചി​ത്ര​മാ​ണ് ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ (ബി​കെ​യു).

ഭാ​വ​ന സ്റ്റു​ഡി​യോ​സി​നോ​ടൊ​പ്പം നി​വി​ൻ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന​തി​നാ​ൽ ത​ന്നെ ഇ​തി​ന​കം ഏ​റെ ശ്ര​ദ്ധ നേ​ടി​യ ചി​ത്ര​വു​മാ​ണ് BKU.

ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ൾ, സൂ​പ്പ​ർ ശ​ര​ണ്യ, പ്രേ​മ​ലു എ​ന്നീ സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​യ ഗി​രീ​ഷ് എ ​ഡി​ക്കൊ​പ്പം നി​വി​ൻ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന റൊ​മാ​ന്‍റി​ക് കോ​മ​ഡി ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്ര​ത്തി​ൽ മ​മി​ത ബൈ​ജു ആ​ണ് നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഒ​ട്ടേ​റെ ക​ലാ​മൂ​ല്യ​വും ജ​ന​പ്രി​യ​വു​മാ​യ സി​നി​മ​ക​ൾ സ​മ്മാ​നി​ച്ചി​ട്ടു​ള്ള ബാ​ന​റാ​ണ് ഭാ​വ​ന സ്റ്റു​ഡി​യോ​സ്. പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത ഹി​റ്റ് ചി​ത്രം സ​ർ​വ്വം മാ​യ​യ്ക്ക് ശേ​ഷം നി​വി​ൻ ഈ ​ബാ​ന​റി​നോ​ടൊ​പ്പം ഒ​ന്നി​ക്കു​മ്പോ​ൾ പ്രേ​ക്ഷ​ക​ർ വാ​നോ​ളം പ്ര​തീ​ക്ഷ​യി​ലാ​ണ്. 

പ്രേ​മ​ലു​വി​നു​ശേ​ഷം ഭാ​വ​ന സ്റ്റു​ഡി​യോ​സ് നി​ർ​മി​ക്കു​ന്ന ആ​റാ​മ​ത്തെ ചി​ത്ര​മാ​ണ് ബ​ത്‍​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്. ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ദി​ലീ​ഷ് പോ​ത്ത​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ശ്യാം ​പു​ഷ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

ഗി​രീ​ഷ് എ.​ഡി​യും കി​ര​ൺ ജോ​സി​യും ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​ത് പ്ര​താ​പ്, സു​രേ​ഷ് കൃ​ഷ്ണ, ബി​ന്ദു പ​ണി​ക്ക​ർ, വി​ന​യ് ഫോ​ർ​ട്ട്, റോ​ഷ​ൻ ഷാ​ന​വാ​സ്, ശ്യാം ​മോ​ഹ​ൻ, ഷ​മീ​ർ ഖാ​ൻ, ശ്രി​ന്ദ, പാ​ർ​വ​തി അ​യ്യ​പ്പ​ദാ​സ്, മീ​നാ​ക്ഷി ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളാ​യു​ള്ള​ത്.

ചാ​ല​ക്കു​ടി, പൊ​ള്ളാ​ച്ചി, ഗോ​വ, ഹൈ​ദ്ര​ബാ​ദ്, കു​ട്ടി​ക്കാ​നം എ​ന്നീ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി നൂ​റി​ല​ധി​കം ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത് .

ഛായാ​ഗ്ര​ഹ​ണം: അ​ജ്‌​മ​ൽ സാ​ബു, സം​ഗീ​ത സം​വി​ധാ​നം: വി​ഷ്ണു വി​ജ​യ്, എ​ഡി​റ്റ​ർ: ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗ്ഗീ​സ്. ഗാ​ന​ര​ച​ന: വി​നാ​യ​ക് ശ​ശി​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ബെ​ന്നി ക​ട്ട​പ്പ​ന, ജോ​സ് വി​ജ​യ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: റി​ച്ചാ​ർ​ഡ്, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ: ആ​ഷി​ക് എ​സ്, കോ​സ്റ്റ്യൂം: ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, സം​ഘ​ട്ട​നം: ആ​ക്ഷ​ൻ സ​ന്തോ​ഷ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്: ജം​ഷീ​ർ പു​ര​ക്കാ​ട്ടി​രി, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ഫി​ലി​പ്പ് ഫ്രാ​ൻ​സി​സ്, സൗ​ണ്ട് മി​ക്സി​ങ്: വി​ഷ്ണു സു​ജാ​ത​ൻ, സൗ​ണ്ട് ഡി​സൈ​ൻ:  ശ​ങ്ക​ര​ൻ എ.​എ​സ്, കെ.​സി സി​ദ്ധാ​ർ​ത്ഥ​ൻ, വി​എ​ഫ്എ​ക്സ്: എ​ഗ്ഗ് വൈ​റ്റ് വി​എ​ഫ്എ​ക്സ്, ക​ള​റി​സ്റ്റ്: ര​മേ​ഷ് സി.​പി,  സ്റ്റി​ൽ​സ്: റി​ൻ​സ​ൺ എം.​ബി, റി​ഷി​ലാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ,പോ​സ്റ്റ​ർ ഡി​സൈ​ൻ: യെ​ല്ലോ ടൂ​ത്ത്സ്, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Movies

മി​ക​ച്ച ചി​ത്രം, അ​പ്പ ഈ​സ് മൈ ​ഹീ​റോ; തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​നി​ട​യി​ലും പ്ര​തിഛാ​യ ക​ണ്ട് ചാ​ണ്ടി ഉ​മ്മ​ൻ

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ഴു​തി ​സം​വി​ധാ​നം ചെ​യ്ത പ്ര​തിഛാ​യ മി​ക​ച്ച സി​നി​മ​യാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ.

കേ​ര​ള​ത്തി​ലെ ചി​ല രാ​ഷ്ടീ​യ സം​ഭ​വ​ങ്ങ​ൾ സി​നി​മ​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്, അ​ത് ഫി​ക്ഷ​നാ​യി കാ​ണാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. സി​നി​മ​ക്ക് ന​ല്ല ഒ​റി​ജി​നാ​ലി​റ്റി​യു​ണ്ട്. ന​ല്ലൊ​രു ശ്ര​മ​വും ഈ ​ചി​ത്ര​ത്തി​ന് പി​ന്നി​ലു​ണ്ട്. സി​നി​മ​യാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും അ​പ്പ​യാ​ണ് എ​ന്‍റെ ഹീ​റോ​യെ​ന്നും ചാ​ണ്ടി പ​റ​ഞ്ഞു.

കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ലെ തി​യ​റ്റ​റി​ലാ​ണ് ചാ​ണ്ടി സി​നി​മ കാ​ണാ​ൻ എ​ത്തി​യ​ത്.

നി​വി​ൻ പോ​ളി, ബാ​ല​ച​ന്ദ്ര​മേ​നോ​ൻ എ​ന്നി​വ​രെ ​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ​രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ​പ​റ​യു​ന്ന ഫാ​മി​ലി ഇ​മോ​ഷ​ണ​ൽ ഡ്രാ​മ​യാ​ണ് പ്ര​തിഛാ​യ.

ഈ ​സി​നി​മ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ക​ഥ​യാ​ണോ ചി​ത്രം പ​റ​യു​ന്ന​ത് ​എ​ന്ന​ത​ട​ക്ക​മു​ള്ള ച​ർ​ച്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തിഛാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​ത​ക​ഥ​യ​ല്ല എ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

 

 

 

Business

നി​വി​ൻ പോ​ളി ക​ല്യാ​ണ്‍ ഹോം​സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ഹോം​​​സി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ന​​​ട​​​ൻ നി​​​വി​​​ൻ പോ​​​ളി​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ചു. നി​​​വി​​​ൻ പോ​​​ളി ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ബ്രാ​​​ൻ​​​ഡി​​​ന്‍റെ അം​​​ബാ​​​സ​​​ഡ​​​റാ​​​കു​​​ന്ന​​​ത്.

ബ്രാ​​​ൻ​​​ഡി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു നി​​​വി​​​ൻ പോ​​​ളി നേ​​​തൃ​​​ത്വം​​​ന​​​ൽ​​​കും. ക​​​ന്പ​​​നി ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന വി​​​ശ്വാ​​​സ്യ​​​ത, ഹൃ​​​ദ്യ​​​ത, വൈ​​​കാ​​​രി​​​ക​​​മാ​​​യ അ​​​ടു​​​പ്പം തു​​​ട​​​ങ്ങി​​​യ മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തു​​​പ​​​ക​​​രാ​​​ൻ നി​​​വി​​​ൻ പോ​​​ളി​​​ക്കു സാ​​​ധി​​​ക്കു​​​മെ​​​ന്ന് ക​​​ല്യാ​​​ണ്‍ ഹോം​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ. കാ​​​ർ​​​ത്തി​​​ക് പ​​​റ​​​ഞ്ഞു.

ക​​​ല്യാ​​​ണ്‍ ഹോം​​​സ് ഓ​​​രോ പ​​​ദ്ധ​​​തി​​​യി​​​ലും പു​​​ല​​​ർ​​​ത്തു​​​ന്ന ക​​​രു​​​ത​​​ലും ശ്ര​​​ദ്ധ​​​യും അ​​​ഭി​​​ന​​​ന്ദ​​​നാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് നി​​​വി​​​ൻ പ​​​റ​​​ഞ്ഞു.

അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം 600 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പ​​​ത്തി​​​ൽ അ​​​ഞ്ചു പു​​​തി​​​യ റെ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ പ്രോ​​​ജ​​​ക്ടു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ക​​​ല്യാ​​​ണ്‍ ഹോം​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ അ​​​റി​​​യി​​​ച്ചു. 10 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ക​​​ല്യാ​​​ണ്‍ ഹോം​​​സി​​​നു നി​​​ല​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലാ​​​കെ 25 പ്രൊ​​​ജ​​​ക്ടു​​​ക​​​ളു​​​ണ്ട്. കൊ​​​ച്ചി തേ​​​വ​​​ര​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച അ​​​ൾ​​​ട്രാ ല​​​ക്ഷ്വ​​​റി പ്രോ​​​ജ​​​ക്ടും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഈ ​​​വ​​​ർ​​​ഷം കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ തു​​​ട​​​ങ്ങാ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്.

Movies

എ​നി​ക്ക് എ​ന്ത് ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും ഓ​ടി​യെ​ത്താ​ൻ പ​റ്റു​ന്ന​യാ​ളാ​ണ് നി​വി​ൻ ചേ​ട്ട​ൻ: മ​മി​ത ബൈ​ജു

നി​വി​ൻ പോ​ളി​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് ന​ടി മ​മി​ത ബൈ​ജു പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​നി​ക്ക് ഏ​ത് ആ​വ​ശ്യം വ​ന്നാ​ലും സം​സാ​രി​ക്കാ​ൻ പ​റ്റു​ന്ന​യാ​ളാ​ണ് നി​വി​നെ​ന്നാ​ണ് മ​മി​ത പ​റ​ഞ്ഞ​ത്. നി​വി​ൻ ത​നി​ക്ക് മെ​ന്‍റ​റെ​പ്പോ​ലെ​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

"നി​വി​ന്‍ ചേ​ട്ട​ന്‍റെ കൂ​ടെ ഞാ​ന്‍ മു​ൻ​പും വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ന​ല്ല ചി​ല്ലാ​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. എ​നി​ക്ക് നി​വി​ന്‍ ചേ​ട്ട​നോ​ട് എ​ന്ത് കാ​ര്യ​ങ്ങ​ളും ഷെ​യ​ര്‍ ചെ​യ്യാ​ന്‍ പ​റ്റും. ഞ​ങ്ങ​ള്‍ സി​നി​മ​യെ പ​റ്റി സം​സാ​രി​ക്കും, സു​ഹൃ​ത്തു​ക്ക​ളെ പ​റ്റി പ​റ​യും, ജീ​വി​ത​ത്തി​ലെ ഒ​രോ പ്ര​ശ്ങ്ങ​ളെ കു​റി​ച്ചൊ​ക്കെ സം​സാ​രി​ക്കും.

എ​നി​ക്ക് എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ ഉ​പ​ദേ​ശ​ത്തി​നാ​യി ഞാ​ന്‍ നി​വി​ന്‍ ചേ​ട്ട​നെ സ​മീ​പി​ക്കും. അ​ദ്ദേ​ഹം എ​നി​ക്ക് കൂ​ടു​ത​ലും മെ​ന്‍റ​റി​നെ പോ​ലെ​യാ​ണ്.

നി​വി​ൻ പോ​ളി നാ​യ​ക​നാ​യെ​ത്തു​ന്ന ബ​ത്‌​ല​ഹേം കു​ടം​ബ യൂ​ണി​റ്റാ​ണ് മ​മി​ത​യു​ടേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന മ​ല​യാ​ള ചി​ത്രം. ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഒ​രു ഫാ​മി​ലി ഫീ​ല്‍​ഗു​ഡ് മൂ​ഡി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

 

 

Movies

ഈ ​സി​നി​മ​യാ​ണ് ഞാ​ൻ നി​ല​നി​ൽ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ക; ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ  

നി​വി​ൻ പോ​ളി ചി​ത്രം 'പ്ര​തിഛാ​യ' ത​നി​ക്ക് കേ​വ​ലം ഒ​രു സി​നി​മ മാ​ത്രം അ​ല്ലെ​ന്നും 2019-ൽ ​ആ​രം​ഭി​ച്ച് നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ട​മാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ.

വ​ൻ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്രം സൈ​ബ​ർ രാ​ഷ്ട്രീ​യ​വും അ​ച്ഛ​ൻ-​മ​ക​ൻ ബ​ന്ധ​വും പ്ര​മേ​യ​മാ​ക്കു​ന്ന 100 ശ​ത​മാ​നം ഫി​ക്‌​ഷ​ൻ വ​ർ​ക്കാ​ണെ​ന്നും രാ​ഷ്ട്രീ​യ പ്രൊ​പ്പ​ഗ​ണ്ട​യ​ല്ലെ​ന്നും സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി.

ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ൾ

‘ഞാ​ൻ ഇ​തു​വ​രെ 14 സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ 100 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. അ​ത് പ്ര​തിഛാ​യ എ​ന്ന ഈ ​സി​നി​മ​യാ​ണ്. ആ​റാ​യി​ര​വും ഏ​ഴാ​യി​ര​വും പേ​ർ പ​ങ്കെ​ടു​ത്ത വ​ലി​യ സീ​ക്വ​ൻ​സു​ക​ൾ ഇ​തി​ലു​ണ്ട്. ഒ​ട്ട​ന​വ​ധി ലൊ​ക്കേ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു, അ​തി​ൽ പ​ല​തും വ​ള​രെ വൈ​ഷ​മ്യം പി​ടി​ച്ച​വ​യാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​യ കെ.​ജി. ജോ​ർ​ജ് സാ​ർ ഒ​രി​ക്ക​ൽ എ​ന്നോ​ട് പ​റ​ഞ്ഞു, ഒ​രു സം​വി​ധാ​യ​ക​ൻ അ​റി​യേ​ണ്ട​ത് മ​റ്റു​ള്ള​വ​രെ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്നാ​ണ്.

അ​താ​യ​ത്, അ​റി​വു​ള്ള പ​ല ടാ​ല​ന്‍റു​ക​ളെ കൂ​ട്ടി യോ​ജി​പ്പി​ക്കു​ന്ന ഒ​രു കാ​റ്റ​ലി​സ്റ്റ് മാ​ത്ര​മാ​ണ് സം​വി​ധാ​യ​ക​ൻ. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​സി​നി​മ​യു​ടെ ക​യ്യൊ​പ്പ് ഇ​തി​ൽ പ്ര​വ​ർ​ത്തി​ച്ച ഓ​രോ​രു​ത്ത​ർ​ക്കു​മു​ള്ള​താ​ണ്

സാ​ധാ​ര​ണ സി​നി​മ​യു​ടെ ലോ​ഞ്ചി​ലും പോ​സ്റ്റ​റി​ലു​മൊ​ക്കെ പ്ര​ധാ​ന സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രാ​ണ് വ​രാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​വി​ടെ, ഒ​രി​ക്ക​ലും ലൈം​ലൈ​റ്റി​ൽ വ​രാ​ത്ത, സി​നി​മ​യ്ക്കാ​യി പ​ണി​യെ​ടു​ക്കു​ന്ന സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​ണ്ട്. അ​വ​രെ​ക്കൂ​ടി ഈ ​വേ​ദി​യി​ൽ ആ​ദ​രി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

ഇ​ങ്ങ​നെ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ പ്ര​യ​ത്ന​ത്തി​ലാ​ണ് മ​ല​യാ​ള സി​നി​മ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ക​മ​ല്‍​ഹാ​സ​ൻ പ്ര​സം​ഗി​ക്കു​ന്ന​ത് ഞാ​ൻ ഒ​രി​ക്ക​ൽ കേ​ട്ടി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റു​പ്പ​കാ​ല​ത്ത് എ​വി​എം സ്റ്റു​ഡി​യോ​യി​ലൊ​ക്കെ ഷൂ​ട്ട് ന​ട​ക്കു​മ്പോ​ൾ ഇ​ന്ന​ത്തെ​പ്പോ​ലെ എ​സി ഫ്ലോ​റു​ക​ൾ ഇ​ല്ല. മു​ക​ളി​ൽ ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ക​ളാ​ണ്. വേ​ന​ൽ​ചൂ​ടി​ൽ മു​ക​ളി​ൽ ലൈ​റ്റ് ഹോ​ൾ​ഡ് ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ കു​ടു​കു​ടാ വി​യ​ർ​ത്തൊ​ഴു​കും.

താ​ഴെ ഷോ​ട്ടി​ൽ നി​ൽ​ക്കു​ന്ന ത​ന്‍റെ ദേ​ഹ​ത്ത് അ​വ​രു​ടെ വി​യ​ർ​പ്പു​തു​ള്ളി​ക​ൾ വീ​ഴാ​റു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ വി​യ​ർ​പ്പി​ന്‍റെ ഉ​പ്പു​വീ​ണാ​ണ് ഓ​രോ താ​ര​വും ഉ​ണ്ടാ​കു​ന്ന​ത് എ​ന്ന​താ​ണ് സ​ത്യം. അ​ത് മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ താ​രം മോ​ഹ​ൻ​ലാ​ൽ സാ​റി​ന്‍റെ മു​ന്നി​ൽ വെ​ച്ച് ത​ന്നെ പ​റ​യാ​ൻ ക​ഴി​ഞ്ഞ​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്.

2019-ലാ​ണ് ഞാ​ൻ ഈ ​സി​നി​മ​യു​മാ​യു​ള്ള യാ​ത്ര തു​ട​ങ്ങി​യ​ത്. തി​ര​ക്ക​ഥാ​കൃ​ത്ത് ഷാ​രി​സ് എ​ന്‍റെ അ​ടു​ത്ത് വ​ന്ന് ഒ​രു ക​ഥ പ​റ​ഞ്ഞു. അ​തി​ലെ ഒ​രു പ്ര​ത്യേ​ക മു​ഹൂ​ർ​ത്തം എ​ന്നെ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ചു. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ സ്ക്രി​പ്റ്റ് എ​ഴു​തു​ന്ന ആ​ളാ​ണ് ഷാ​രി​സ്.

എ​ങ്കി​ലും ആ ​മു​ഹൂ​ർ​ത്തം എ​ന്നെ വ​ല്ലാ​തെ ഹോ​ൾ​ഡ് ചെ​യ്ത​പ്പോ​ൾ, 'ഇ​ത് ഞാ​ൻ എ​ഴു​തി​ക്കോ​ട്ടെ' എ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് അ​നു​വാ​ദം ചോ​ദി​ച്ചു. അ​ദ്ദേ​ഹം അ​ത് സ​മ്മ​തി​ച്ചു. ഞാ​ൻ എ​ഴു​തി​യ സ്ക്രി​പ്റ്റ് വാ​യി​ച്ചു കേ​ട്ട​പ്പോ​ൾ 'ഇ​ത് നി​ങ്ങ​ൾ ത​ന്നെ എ​ഴു​തി​യാ​ൽ മ​തി' എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

2019-ൽ ​തു​ട​ങ്ങി​യ ആ ​യാ​ത്ര പ​ല വ​ഴി​ക​ളി​ലൂ​ടെ പോ​യി. നി​വി​ൻ പോ​ളി​യു​ടെ വീ​ട്ടി​ലേ​ക്കും ആ ​വ​ഴി നീ​ണ്ടു. നി​വി​നെ​പ്പോ​ലെ​യു​ള്ള​വ​ർ ഒ​രു ഡി​സി​ഷ​ൻ എ​ടു​ക്കാ​ൻ വ​ലി​യ പാ​ടു​ള്ള​വ​രാ​ണ്. പി​ന്നീ​ട് ഞാ​ൻ മ​റ്റു സി​നി​മ​ക​ളി​ലേ​ക്ക് മാ​റി.

ഒ​ടു​വി​ൽ നി​വി​ൻ ത​ന്നെ​യാ​ണ് പ​റ​ഞ്ഞ​ത് ന​മു​ക്ക് ഈ ​സി​നി​മ ഉ​ട​നെ ചെ​യ്യാ​മെ​ന്ന്. 2019-ൽ ​എ​ഴു​തി​യ സ്ക്രി​പ്റ്റു​മാ​യി ഇ​ന്ന​ത്തെ തി​ര​ക്ക​ഥ​യ്ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ല. നി​ര​വ​ധി ഡ്രാ​ഫ്റ്റു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത് ഇ​ന്ന​ത്തെ രൂ​പ​ത്തി​ലെ​ത്തി​യ​ത്. 

ഈ ​സി​നി​മ​യ്ക്ക് അ​തി​ഭീ​മ​മാ​യ ബ​ജ​റ്റാ​ണ് വ​രു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ലാ​ഭ​മാ​യാ​ലും ന​ഷ്ട​മാ​യാ​ലും ഈ ​സി​നി​മ​യു​ടെ വി​ധി​യി​ൽ പ​കു​തി എ​ന്‍റേ​താ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ചു. ബാ​ക്കി പ​കു​തി​ക്കാ​യി ഞാ​ൻ ഗോ​കു​ലം ഗോ​പാ​ല​കൃ​ഷ്ണ​നെ​യാ​ണ് സ​മീ​പി​ച്ച​ത്. 

ദൈ​വ​വി​ശ്വാ​സി​ക​ൾ പ​റ​യു​ന്ന​തു​പോ​ലെ ഓ​ട​ക്കു​ഴ​ലു​മാ​യി നി​ൽ​ക്കു​ന്ന കൃ​ഷ്ണ​നെ​പ്പോ​ലെ ഗോ​പാ​ലേ​ട്ട​ൻ കൂ​ടെ​നി​ന്നു. ക​ഥ കേ​ൾ​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ അ​ദ്ദേ​ഹം എ​നി​ക്ക് ന​ൽ​കി​യ വി​ശ്വാ​സ​വും സ്നേ​ഹ​വു​മാ​ണ് ഈ ​സി​നി​മ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​നി​ക്ക് ക​രു​ത്താ​യ​ത്. അ​തു​പോ​ലെ കൃ​ഷ്ണ​മു​ർ​ത്തി​യും എ​നി​ക്ക് സ​ഹോ​ദ​ര​തു​ല്യ​നാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

ഒ​പ്പം ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, വേ​ണു കു​ന്ന​പ്പ​ള്ളി എ​ന്നി​വ​രും സാ​മ്പ​ത്തി​ക​മാ​യി എ​ന്നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ഒ​രാ​ളും ഇ​തി​നു പി​ന്നി​ലു​ണ്ട്. അ​വ​രു​ടെ കൃ​ത്യ​സ​മ​യ​ത്തു​ള്ള സ​ഹാ​യം ഈ ​സി​നി​മ​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ അ​യ്യാ​യി​രം പേ​രെ വ​ച്ച് ഷൂ​ട്ട് ചെ​യ്യു​ക എ​ന്ന​തൊ​ക്കെ വ​ലി​യ ക​ട​മ്പ​യാ​യി​രു​ന്നു. ജ​യ​ച​ന്ദ്ര​ൻ, ബെ​ഹ​റ സാ​ർ തു​ട​ങ്ങി​യ​വ​രു​ടെ വ​ലി​യ സ​ഹാ​യം ആ ​സ​മ​യ​ത്തു​ണ്ടാ​യി.

സ്ക്രി​പ്റ്റി​ൽ എ​ന്നോ​ടൊ​പ്പം വ​ർ​ക്ക് ചെ​യ്ത ദേ​വ​ദ​ത്ത് ഷാ​ജി, മു​ഹ​മ്മ​ദ് ഷാ​ഫി, സ്റ്റെ​ഫി സേ​വ്യ​ർ എ​ന്നി​വ​രോ​ട് എ​നി​ക്ക് വ​ലി​യ ന​ന്ദി​യു​ണ്ട്. സ്റ്റെ​ഫി എ​നി​ക്ക് ഫാ​മി​ലി മെ​മ്പ​റെ​പ്പോ​ലെ​യാ​ണ്. ഇ​വ​രെ​ല്ലാം ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഞാ​ൻ കേ​ട്ടി​ട്ടു​ണ്ട്. എ​ങ്കി​ലും ഈ ​സി​നി​മ​യു​ടെ എ​ഴു​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം എ​നി​ക്കാ​ണ്.

ഈ ​ട്രെ​യി​ല​ർ ലോ​ഞ്ച് ചെ​യ്ത മോ​ഹ​ൻ​ലാ​ൽ സാ​റി​നെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ൽ, അ​ദ്ദേ​ഹ​വു​മാ​യി എ​നി​ക്ക് അ​ഗാ​ധ​മാ​യ വ്യ​ക്തി​ബ​ന്ധ​മാ​ണു​ള്ള​ത്. ഈ ​സി​നി​മ​യു​ടെ ഓ​രോ ഘ​ട്ട​വും ഞാ​ൻ അ​ദ്ദേ​ഹ​വു​മാ​യി ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹം തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഇ​വി​ടെ എ​ത്തി​യ​ത് വ​ലി​യ സ​ന്തോ​ഷം ന​ൽ​കു​ന്നു.

നി​വി​നു​മാ​യി ആ​ദ്യ​മാ​യാ​ണ് വ​ർ​ക്ക് ചെ​യ്യു​ന്ന​ത്. വ​ള​രെ മ​ടി​യോ​ടെ​യാ​ണ് നി​വി​ൻ ഒ​രു സീ​ൻ ചെ​യ്യു​ന്ന​തെ​ന്ന് തോ​ന്നും, പ​ക്ഷേ ടേ​ക്കി​ൽ അ​യാ​ൾ​ക്കൊ​രു മാ​ജി​ക് ഉ​ണ്ട്. ലാ​ൽ സാ​റി​നെ​പ്പോ​ലെ മാ​ജി​ക് കാ​ണി​ക്കു​ന്ന ന​ട​ന്മാ​രെ​യാ​ണ് ന​മ്മ​ൾ ഗ്രേ​റ്റ് ആ​ക്ടേ​ഴ്സ് എ​ന്ന് വി​ളി​ക്കു​ന്ന​ത്. നി​വി​ൻ പോ​ളി​ക്കും ആ ​സ​ർ​ഗ​ശേ​ഷി​യു​ണ്ട്.

ടേ​ക്കു​ക​ളി​ൽ അ​യാ​ൾ കൊ​ണ്ടു​വ​രു​ന്ന ഒ​രു എ​ക്സ്ട്രാ സം​തിം​ഗ് ഉ​ണ്ട്. നി​വി​ൻ ഈ ​സി​നി​മ​യി​ൽ ഗം​ഭീ​ര​മാ​യി ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളാ​യ ബാ​ല​ച​ന്ദ്ര മേ​നോ​ൻ സാ​ർ, ഷ​റ​ഫു​ദ്ദീ​ൻ, ഹ​രി​ശ്രീ അ​ശോ​ക​ൻ, സാ​യി​കു​മാ​ർ, സ​വി​താ മേ​ഡം, നീ​തു, വി​ജ​യ് തു​ട​ങ്ങി എ​ല്ലാ​വ​രും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ആ​ൻ അ​ഗ​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്രം ഈ ​സി​നി​മ​യ്ക്ക് വ​ലി​യൊ​രു വാ​ല്യൂ അ​ഡീ​ഷ​ൻ ന​ൽ​കു​ന്നു​ണ്ട്.

വ​ലി​യ മു​ത​ൽ​മു​ട​ക്കു​ള്ള സി​നി​മ​യാ​ണ്, അ​തി​ന്‍റെ 50 ശ​ത​മാ​നം എ​ന്‍റെ ബാ​ധ്യ​ത​യാ​ണ്.​ഞാ​ൻ നി​ല​നി​ൽ​ക്ക​ണോ വേ​ണ്ട​യോ എ​ന്നു തീ​രു​മാ​നി​ക്കു​ന്ന അ​ത്ര​യും നി​ർ​ണാ​യ​ക​മാ​യ സി​നി​മ​യാ​ണ്. അ​പ്പോ​ഴാ​ണ് ഞാ​ന​റി​യു​ന്ന​ത് ഇ​തൊ​രു പ്രൊ​പ്പ​ഗാ​ണ്ട സി​നി​മ​യാ​ണെ​ന്ന്.

ഇ​ത്ര​യ​ധി​കം കോ​ടി​ക​ൾ ക​ടം വാ​ങ്ങി ഒ​രു രാ​ഷ്ട്രീ​യ പ്രൊ​പ്പ​ഗാ​ണ്ട ന​ട​ത്താ​ൻ എ​നി​ക്ക് താ​ല്പ​ര്യ​മി​ല്ല. ഇ​ത് 100 ശ​ത​മാ​നം ഫി​ക്‌​ഷ​നാ​ണ്. പ​ക്ഷേ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ എ​നി​ക്ക് പ​റ​യാ​ൻ ആ​ഗ്ര​ഹ​മു​ള്ള ചി​ല കാ​ര്യ​ങ്ങ​ൾ ഇ​തി​ലു​ണ്ട്. ന​മ്മ​ൾ വ്യ​ക്തി​ത്വം ന​ഷ്ട​പ്പെ​ട്ട് 'പ്ര​തിഛാ​യ​ക​ൾ' മാ​ത്ര​മാ​യി മാ​റു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​മ്മു​ടെ അ​ബോ​ധ​മ​ന​സി​നെ കോ​ള​നൈ​സ് ചെ​യ്യു​ന്ന സൈ​ബ​ർ രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചാ​ണ് ഈ ​സി​നി​മ സം​സാ​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ത​ന്നെ അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ ഒ​രു ഡ്രാ​മ​യും ഇ​തി​ലു​ണ്ട്.

എ​ന്‍റെ ക​ഷ്ട​പ്പാ​ടോ അ​ധ്വാ​ന​മോ ഒ​ന്നും കാ​ണി​ക​ൾ​ക്ക് വി​ഷ​യ​മ​ല്ല. അ​വ​ർ​ക്ക് സി​നി​മ ര​സി​പ്പി​ക്ക​ണം എ​ന്ന​തു​മാ​ത്ര​മാ​ണ് പ്ര​ധാ​നം. അ​തു​കൊ​ണ്ട് ഞാ​ൻ ഈ ​സി​നി​മ​യെ ഉ​പാ​ധി​ക​ളി​ല്ലാ​തെ നി​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് സ​മ​ർ​പ്പി​ക്കു​ന്നു. ലാ​ൽ സാ​ർ പ​റ​ഞ്ഞ​തു​പോ​ലെ, ഈ ​സി​നി​മ എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് വ​ള​രെ ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ഒ​ന്നാ​ണ്. ഈ ​സി​നി​മ എ​ന്നെ ആ​ന​ന്ദി​പ്പി​ച്ച​തു​പോ​ലെ മ​റ്റൊ​ന്നും ആ​ന​ന്ദി​പ്പി​ച്ചി​ട്ടി​ല്ല, എ​ന്നെ ദുഃ​ഖി​പ്പി​ച്ച​തു​പോ​ലെ മ​റ്റൊ​ന്നും ദുഃ​ഖി​പ്പി​ച്ചി​ട്ടു​മി​ല്ല.

ആ​ന​ന്ദ​വും ദുഃ​ഖ​വും ചേ​രു​ന്ന​താ​ണ് ജീ​വി​ത​മെ​ങ്കി​ൽ എ​ന്‍റെ ക​രി​യ​റി​ലെ എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സി​നി​മ​യാ​ണ് ‘പ്ര​തിഛാ​യ’. ഈ ​സി​നി​മ എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​പ്പി​ച്ച സി​നി​മ​യാ​ണ്. ഈ ​സി​നി​മ​യ്ക്കു മു​മ്പും ശേ​ഷ​വും ഉ​ള്ള ഞാ​ൻ ര​ണ്ട് വ്യ​ത്യ​സ്ത വ്യ​ക്തി​ക​ളാ​ണ്. സി​നി​മ ഇ​നി നി​ങ്ങ​ളു​ടേ​താ​ണ്. ന​ന്ദി, സ്നേ​ഹം.

Movies

രാ​ഷ്ട്രീ​യം പ​റ​ഞ്ഞ് നി​വി​ൻ പോ​ളി​യു​ടെ പ്ര​തിഛാ​യ; സം​വി​ധാ​നം ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ; ട്രെ​യി​ല​ർ

നി​വി​ൻ പോ​ളി, ബാ​ല​ച​ന്ദ്ര​മേ​നോ​ൻ എ​ന്നി​വ​രെ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഉ​ണ്ണി​കൃ​ഷ്ണ​ൻ ബി. ​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് പ്ര​തിഛാ​യ എ​ന്ന് പേ​രി​ട്ടു. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലും ട്രെ​യി​ല​റും മോ​ഹ​ൻ​ലാ​ൽ പു​റ​ത്തി​റ​ക്കി.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​ല​ച്ച പ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളും സി​നി​മ​യി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് കേ​ര​ള​ത്തെ പി​ടി​ച്ചു​ല​ച്ച സെ​ക്ര​ട്ടേ​റി​യേ​റ്റ് വ​ള​യ​ൽ സ​മ​ര​ത്തി​ന്‍റെ റ​ഫ​റ​ൻ​സു​ള്ള ദൃ​ശ്യ​ങ്ങ​ളും ട്രെ​യി​ല​റി​ൽ കാ​ണാം.

ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നും ആ​ർ​ഡി ഇ​ലു​മി​നേ​ഷ​ൻ​സ് എ​ൽ​എ​ൽ​പി​യു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പെ​രു​ന്നാ​ൾ റി​ലീ​സാ​യി ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സി​നി​മ ജീ​വി​ത​ത്തി​ന്‍റെ 50-ാം വ​ർ​ഷ​ത്തി​ൽ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ അ​തി​ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വു​മാ​യി തി​രി​ച്ചെ​ത്തു​ന്നു​വെ​ന്ന​തും ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

 

Movies

സ​ർ​പ്രൈ​സ് സ​മ്മാ​ന​ങ്ങ​ളു​മാ​യി അ​ഖി​ൽ സ​ത്യ​ൻ; സ​ർ​വ്വം​മാ​യ എ​ഡി​റ്റ​ർ​ക്ക് സ​മ്മാ​നി​ച്ച​ത് ഐ​ഫോ​ൺ 17

സ​ർ​വ്വം​മാ​യ ത​ക​ർ​പ്പ​ൻ​ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ​ക്ക് ഐ​ഫോ​ൺ സ​മ്മാ​നി​ച്ച് സം​വി​ധാ​യ​ക​ൻ അ​ഖി​ൽ സ​ത്യ​ൻ. ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ന് ഐ​ഫോ​ണി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലാ​ണ് അ​ഖി​ൽ സ​മ്മാ​നി​ച്ച​ത്.

ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ ത​ന്നെ​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്.

‘അ​ഖി​ലേ​ട്ടാ, ഈ ​സ​ർ​പ്രൈ​സ് സ​മ്മാ​ന​ത്തി​ന് വ​ലി​യ ന​ന്ദി. നി​ങ്ങ​ളോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​ത് മി​ക​ച്ച ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു, ഇ​നി​യും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ഒ​ന്നി​ച്ച് ചെ​യ്യാ​നു​ണ്ട്. 150 കോ​ടി ക്ല​ബ്ബ് ഫി​ലിം എ​ഡി​റ്റ​ർ’ ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ കു​റി​ച്ചു.

ത​ന്നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​നം അ​ഖി​ൽ ന​ൽ​കി​യ​ത്. മു​ൻ​പ് പി​താ​വും സം​വി​ധാ​യ​ക​നു​മാ​യ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന് വോ​ൾ​വോ എ​സ്‌​യു​വി കാ​ർ അ​ഖി​ൽ സ​മ്മാ​നി​ച്ച​ത് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഖി​ൽ ഇ​ത്ത​ര​ത്തി​ൽ സ​ർ​പ്രൈ​സ് ന​ൽ​കു​ന്ന​ത്.

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി അ​ഖി​ൽ സ​ത്യ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ച സ​ർ​വ്വം മാ​യ നി​വി​ൻ പോ​ളി​യു​ടെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ന് ഇ​ടം ന​ൽ​കി​യ ചി​ത്ര​മാ​ണ്.

Movies

അ​ജു​വി​ന്‍റെ സ്ക്രി​പ്റ്റ് ഡെ​ലു​ലു​വി​ന് ഇ​ഷ്ട​മാ​യി​ല്ല, ന്യൂ​ജെ​ൻ ഭാ​ഷ പ​ഠി​ക്ക​ണം; സ​ർ​വ്വം മാ​യ ഓ​ടി​ടി​യി​ലേ​യ്ക്ക്

നി​വി​ൻ പോ​ളി​യു​ടെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം സ​ർ​വ്വം​മാ​യ ഓ​ടി​ടി​യി​ലേ​യ്ക്ക്. ചി​ത്രം ജ​നു​വ​രി 30-ന് ​ഹോ​ട്സ്റ്റാ​റി​ൽ സ്ട്രീം ​ചെ​യ്യും. അ​ഖി​ൽ സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ 100 കോ​ടി ക​ട​ന്നി​രു​ന്നു.

സി​നി​മ​യി​ൽ ഡെ​ലു​ലൂ ആ​യി എ​ത്തി​യ റി​യ ഷി​ബു​വി​ന്‍റെ ഫ​ണ്ണി വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഓ​ടി​ടി റി​ലീ​സി​നെ​പ്പ​റ്റി പ​റ​ഞ്ഞ​ത്.

അ​ജു വ​ർ​ഗീ​സി​ന്‍റെ വോ​യി​സ് ഓ​വ​റി​ൽ വ​ന്നി​രി​ക്കു​ന്ന ത​ന്ത വൈ​ബ് സ്ക്രി​പ്റ്റി​നെ പൊ​ളി​ച്ച് ജെ​ൻ​സി വൈ​ബി​ലു​ള്ള വീ​ഡി​യോ​യാ​ണ് റി​യ പ​ങ്കു​വെ​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ ആ​ഗോ​ള ക​ള​ക്ഷ​ൻ 131 കോ​ടി ക​ട​ന്നി​രി​ക്കു​ക​യാ​ണ്. സി​നി​മ ഉ​ട​ൻ 150 കോ​ടി ക്ല​ബ്ബി​ൽ എ​ത്തു​മെ​ന്നാ​ണ് അ​ന​ലി​സ്റ്റു​ക​ൾ പ​റ​യു​ന്ന​ത്.

Movies

മലയാള സിനിമ വഴി മാറുന്നു; പനോരമ സ്റ്റുഡിയോസുമായി കൈകോർത്ത് നടൻ നിവിൻ പോളി

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 100 കോ​ടി രൂ​പ​യു​ടെ മ​ൾ​ട്ടി ഫി​ലിം ഡീ​ലി​ൽ ഒ​പ്പ് വ​ച്ച് ന​ട​ൻ നി​വി​ൻ പോ​ളി.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​ണ, വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ പ​നോ​ര​മ സ്റ്റു​ഡി​യോ​സു​മാ​യാ​ണ് 100 കോ​ടി രൂ​പ ചി​ല​വി​ൽ ഒ​ന്നി​ല​ധി​കം മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള ഡീ​ൽ നി​വി​ൻ പോ​ളി ഒ​പ്പ് വ​ച്ച​ത്.

പ​നോ​ര​മ സ്റ്റു​ഡി​യോ​സി​ന് വേ​ണ്ടി കു​മാ​ർ മ​ങ്ക​ട് പ​ഥ​ക്, അ​ഭി​ഷേ​ക് പ​ഥ​ക് എ​ന്നി​വ​രും ഒ​പ്പം നി​വി​ൻ പോ​ളി​യും ചേ​ർ​ന്നാ​കും ഈ ​ചി​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ക.

മി​ക​ച്ച സി​നി​മ​ക​ൾ നി​ർ​മി​ച്ച്, ഇ​ന്ത്യ​ൻ സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ പ്ര​തി​ഭ​ക​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന സി​നി​മാ നി​ർ​മാ​ണ ക​മ്പ​നി​യാ​ണ് പ​നോ​ര​മ സ്റ്റു​ഡി​യോ​സ്. അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ ഓ​ങ്കാ​ര മു​ത​ൽ ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റു​ക​ളാ​യ പ്യാ​ർ കാ ​പ​ഞ്ച​നാ​മ 1 & 2, ദൃ​ശ്യം 1 & 2, റെ​യ്ഡ് 1 & 2, ഷൈ​താ​ൻ, നി​ല​വി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ദൃ​ശ്യം 3 എ​ന്നി​വ​യി​ലൂ​ടെ 50 ല​ധി​കം അ​വാ​ർ​ഡു​ക​ളാ​ണ് പ​നോ​ര​മ സ്റ്റു​ഡി​യോ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

ക​ഥ​പ​റ​ച്ചി​ലി​നും പ്ര​ക​ട​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സി​നി​മ​ക​ൾ​ക്കും മ​ല​യാ​ള സി​നി​മ കൃ​ത്യ​മാ​യ നി​ല​വാ​രം സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ചെ​യ​ർ​മാ​ൻ കു​മാ​ർ മം​ഗ​ത് പ​ഥ​ക് പ​റ​ഞ്ഞു.

വി​ശ്വാ​സ്യ​ത, ക​ഴി​വ്, ജ​ന​പ്രി​യ​ത എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നി​വി​ൻ പോ​ളി​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം പ​നോ​ര​മ സ്റ്റു​ഡി​യോ​യു​ടെ സ്വാ​ഭാ​വി​ക പു​രോ​ഗ​തി​യാ​ണ് എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മി​ക​ച്ച സി​നി​മ​യി​ൽ വ​ലി​യ തോ​തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ദീ​ർ​ഘ​കാ​ല സൃ​ഷ്ടി​പ​ര​മാ​യ പ​ങ്കാ​ളി​ത്തം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​മു​ള്ള ത​ങ്ങ​ളു​ടെ മാ​ർ​ഗ​മാ​ണ് ഈ ​സ​ഹ​ക​ര​ണം എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​നോ​ര​മ സ്റ്റു​ഡി​യോ​യു​മാ​യു​ള്ള ഈ ​സ​ഹ​ക​ര​ണം ഒ​രു ന​ട​ൻ എ​ന്ന നി​ല​യി​ലും നി​ർ​മാ​താ​വ് എ​ന്ന നി​ല​യി​ലും ത​നി​ക്ക് അ​ങ്ങേ​യ​റ്റം ആ​വേ​ശ​ക​ര​മാ​ണെ​ന്ന് നി​വി​ൻ പോ​ളി പ​റ​ഞ്ഞു.

അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടും വ്യാ​പ്തി​യും ഗു​ണ​നി​ല​വാ​ര​മു​ള്ള സി​നി​മ​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും, താ​ൻ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ക​ഥ​ക​ളു​മാ​യി തി​ക​ച്ചും യോ​ജി​ക്കു​ന്നു​വെ​ന്നും നി​വി​ൻ വി​ശ​ദീ​ക​രി​ച്ചു.

Movies

നി​വി​ൻ പോ​ളി​യു​ടെ വ​ർ​ഷ​മാ​കു​മോ 2026 ?

2025 ക​ല്യാ​ണി​യു​ടെ വ​ർ​ഷ​മാ​യി​രു​ന്നെ​ങ്കി​ൽ 2026 നി​വി​ൻ പോ​ളി കീ​ഴ​ട​ക്കു​മെ​ന്നാ​ണ് ച​ല​ച്ചി​ത്ര ലോ​ക​ത്തു​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട്. യൂ​ത്ത്സ്റ്റാ​ർ നി​വി​ന്‍ പോ​ളി ആ​ദ്യ​മാ​യി 100 കോ​ടി ക്ല​ബി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ഖി​ല്‍ സ​ത്യ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ഹൊ​റ​ര്‍ കോ​മ​ഡി ചി​ത്രം 10 ദി​വ​സം കൊ​ണ്ടാ​ണ് 101 കോ​ടി​യി​ലേ​റെ ആ​ഗോ​ള ക​ള​ക്ഷ​ന്‍ നേ​ടി​യ​ത്.

നി​വി​ന്‍ പോ​ളി​യു​ടെ ക​രി​യ​റി​ല്‍ ഏ​റ്റ​വു​മ​ധി​കം ക​ള​ക്ഷ​ന്‍ നേ​ടി​യ ചി​ത്ര​വു​മാ​യി മാ​റി "സ​ര്‍​വം മാ​യ'. പ​ത്താം ദി​വ​സം നൂ​റു കോ​ടി പി​ന്നി​ട്ട സ​ര്‍​വം മാ​യ, ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ലോ​ക​യു​ടെ റെ​ക്കോ​ര്‍​ഡ് മ​റി​ക​ട​ക്കു​മെ​ന്നാ​ണ് ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ല്‍ 8.25 കോ​ടി​യാ​ണ് ആ​ദ്യ​ദി​നം നേ​ടി​യ​ത്. ആ​ഴ്ചാ​വ​സാ​നം 45.25 കോ​ടി നേ​ടി. വെ​ള്ളി​യാ​ഴ്ച 11 കോ​ടി​യു​മാ​യി ര​ണ്ടാം ആ​ഴ്ച​യി​ലേ​ക്ക് ക​ട​ന്നു. ര​ണ്ടാം ശ​നി​യാ​ഴ്ച ഏ​ക​ദേ​ശം 11 കോ​ടി നേ​ടി​യെ​ന്ന് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

റി​ലീ​സ് ചെ​യ്ത തി​യ​റ്റ​റു​ക​ളി​ലെ​ല്ലാം വ​ന്‍ തി​ര​ക്കാ​ണ് 11 ദി​വ​സ​ത്തി​ലും കാ​ണാ​നാ​കു​ന്ന​ത്. ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 101.85 കോ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ആ​ഗോ​ള ക​ള​ക്ഷ​ന്‍. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി, 100 കോ​ടി ക്ല​ബി​ലെ​ത്തു​ന്ന മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​യി സ​ര്‍​വം മാ​യ. വെ​റും 10 ദി​വ​സം​കൊ​ണ്ടാ​ണ് ചി​ത്രം 100 കോ​ടി ക്ല​ബി​ല്‍ എ​ത്തി​യ​ത്.

സ​ര്‍​വം മാ​യ​യു​ടെ ദി​വ​സം തി​രി​ച്ചു​ള്ള ബോ​ക്‌​സ് ഓ​ഫീ​സ് ക​ണ​ക്ക്

1 - 8.25 കോ​ടി
2 - 10.75
3 - 13.25
4 - 13.00
5 - 7.85
6 - 8.00
7 - 6.75
8 - 11.00
9 - 11.00
10 - 12.00


ആകെ 101.85 കോ​ടി.

2025 മ​ല​യാ​ള സി​നി​മ​യു​ടെ സു​വ​ര്‍​ണ കാ​ല​ഘ​ട്ട​മാ​യി​രു​ന്നെ​ങ്കി​ല്‍ 2026 അ​തി​ലും വ​ലി​യ ഹി​റ്റ് സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. മോ​ഹ​ന്‍​ലാ​ല്‍ - ജീ​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ല്‍ ഒ​രു​ങ്ങു​ന്ന ദൃ​ശ്യം 3 റി​ലീ​സി​നു​മു​മ്പു​ത​ന്നെ 300 കോ​ടി രൂ​പ​യു​ടെ നേ​ട്ടം കൈ​വ​രി​ച്ചു ക​ഴി​ഞ്ഞു. മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ഒ​ന്നി​ക്കു​ന്ന പേ​ട്രി​യ​റ്റ് എ​ന്ന സി​നി​മ​യും ആ​ഗോ​ള ഹി​റ്റ് ആ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Movies

അ​ഖി​ലം മാ​യാ​ജാ​ലം

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം നി​വി​ന്‍ പോ​ളി, കു​ടും​ബ​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്നു. നി​വി​ന്‍-​അ​ജു ഹി​റ്റ് കോം​ബോ​യു​ടെ പു​ത്ത​ന്‍ കാ​ഴ്ച​ക​ളും കൈ​യ​ടി നേ​ടു​ന്നു. പ്രീ​തി മു​കു​ന്ദ​നൊ​പ്പം റി​യ ഷി​ബു​വി​ന്‍റെ ജെ​ന്‍ സി ​പ്രേ​തം ഡെ​ലേ​ലു​വും പ്രി​യ​ത​ര​മാ​കു​ന്നു. 50 കോ​ടി​യും ക​ട​ന്ന് പു​തു​വ​ര്‍​ഷ​ത്തി​ലും "സ​ര്‍​വം മാ​യ’ മു​ന്നേ​റു​മ്പോ​ള്‍ സം​വി​ധാ​യ​ക​ന്‍ അ​ഖി​ല്‍ സ​ത്യ​ന്‍ ഹാ​പ്പി​യാ​ണ്.

"ഇ​തി​ല്‍ ഇ​മോ​ഷ​നു​ണ്ട്. തോ​ക്കും ബോം​ബു​മൊ​ന്നു​മി​ല്ലാ​തെ ത​ന്നെ തി​യ​റ്റ​റി​ല്‍ അ​നു​ഭ​വി​ച്ച​റി​യാ​നാ​കു​ന്ന സി​നി​മ. ഇ​തി​ന്‍റെ സൗ​ണ്ട് ഡി​സൈ​നും സാ​ങ്കേ​തി​ക​ത്തി​ക​വു​മെ​ല്ലാം ന​ന്നാ​യി പ​ണം​മു​ട​ക്കി​ത്ത​ന്നെ​യാ​ണു ചെ​യ്ത​ത്. തി​യ​റ്റ​റി​ല്‍ എ​ല്ലാ​വ​രും ഒ​ന്നി​ച്ചി​രു​ന്നു കാ​ണേ​ണ്ട എ​ന്‍​ഗേ​ജിം​ഗ് എ​ന്‍റ​ര്‍​ടെ​യ്ന​റാ​ണി​ത്’-​അ​ഖി​ല്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ഈ ​സി​നി​മ രൂ​പ​പ്പെ​ടു​ത്തി​യ​ത്..‍?

Movies

മോ​ഹ​ൻ​ലാ​ൽ ക​ഴി​ഞ്ഞാ​ൽ അ​ങ്ങ​നെ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് നി​വി​ന് മാ​ത്രം: അ​ഖി​ൽ സ​ത്യ​ൻ

മോ​ഹ​ൻ​ലാ​ൽ ക​ഴി​ഞ്ഞാ​ൽ കൈ​യ​ട​ക്ക​ത്തോ​ടെ ഹാ​സ്യ​രം​ഗ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് നി​വി​ൻ പോ​ളി​ക്ക് മാ​ത്ര​മാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ അ​ഖി​ൽ സ​ത്യ​ൻ. ഒ​രു റേ​ഡി​യോ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ഖി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

''കു​ട്ടി​ത്ത​മാ​ണ് നി​വി​ന്‍റെ പ്ര​ത്യേ​ക​ത. ലാ​ൽ സ​ർ ക​ഴി​ഞ്ഞാ​ൽ ഞാ​ന​ത് ക​ണ്ട​ത് നി​വി​നി​ൽ മാ​ത്ര​മാ​ണ്. മോ​ഹ​ൻ​ലാ​ൽ ക​ഴി​ഞ്ഞാ​ൽ അ​ങ്ങ​നെ ഹ്യൂ​മ​ർ ചെ​യ്യാ​ൻ നി​വി​ൻ മാ​ത്ര​മേ​യു​ള്ളൂ.

ഞാ​ൻ എ​ഴു​തി​വെ​ച്ച​തി​നേ​ക്കാ​ളും ഒ​രു​പ​ടി മു​ക​ളി​ലാ​ണ് സ​ർ​വം മാ​യ​യി​ൽ നി​വി​ൻ ചെ​യ്തു​വെ​ച്ചി​രി​ക്കു​ന്ന​ത്. മീ​റ്റ​ർ മാ​റ്റി​യി​രു​ന്നു, നി​വി​ൻ ആ​ണ് മീ​റ്റ​ർ മാ​റ്റി​ക്കോ​ട്ടേ എ​ന്ന് ചോ​ദി​ച്ച​ത്.

ആ​ദ്യ​ഷോ​ട്ടി​ൽ ത​ന്നെ ഞാ​ൻ അ​റി​യാ​ത്ത പ്ര​ഭേ​ന്ദു​വി​നെ​യാ​ണ് നി​വി​ൻ ത​ന്ന​ത്. അ​തു​ത​ന്നെ ചി​ത്ര​ത്തി​ലു​ട​നീ​ളം നി​വി​ൻ കൊ​ണ്ടു​പോ​യി. നി​വി​ൻ ആ​ണ് ആ​ദ്യ​മാ​യി എ​ന്നെ സി​നി​മ ചെ​യ്യാ​ൻ വി​ളി​ക്കു​ന്ന താ​രം.

നി​വി​ന്‍റെ ആ ​കോ​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ ഉ​ട​നേ​യൊ​ന്നും സി​നി​മ ചെ​യ്യി​ല്ലാ​യി​രു​ന്നു. ആ ​കോ​ളി​ൽ​നി​ന്നാ​ണ് പാ​ച്ചു​വി​ന്‍റെ ക​ഥാ​ത​ന്തു ഉ​ണ്ടാ​വു​ന്ന​ത്. പാ​ച്ചു എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി​യ​ത് നി​വി​ന് വേ​ണ്ടി​യാ​ണ്. അ​വ​സാ​ന​നി​മി​ഷ​മാ​ണ് നാ​യ​ക​ൻ ഫ​ഹ​ദ് ആ​യി മാ​റി​യ​ത്''. അ​ഖി​ൽ പ​റ​ഞ്ഞു.

നി​വി​നെ നാ​യ​ക​നാ​ക്കി അ​ഖി​ൽ സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്ത സ​ർ​വ്വം മാ​യ തി​യ​റ്റ​റു​ക​ളി​ൽ വ​ൻ​വി​ജ​യം തീ​ർ​ത്ത് മു​ന്നേ​റു​ക​യാ​ണ്. പാ​ച്ചു​വും അ​ത്ഭു​ത​വി​ള​ക്കു​മാ​ണ് അ​ഖി​ലി​ന്‍റെ ആ​ദ്യ​ചി​ത്രം.

Movies

തി​രി​ച്ചു​വ​ര​വി​ല്‍ നി​വി​ന്‍, സ​ര്‍​വം ഫീ​ല്‍​ഗു​ഡ് മാ​യ!

നാ​ട്ടു​കാ​രും വീ​ട്ടു​കാ​രു​മൊ​ക്കെ സൗ​ക​ര്യം പോ​ലെ പ്ര​ഭ​യെ​ന്നും ഇ​ന്ദു​വെ​ന്നും പ്ര​ഭേ​ന്ദു​വെ​ന്നു​മൊ​ക്കെ മാ​റി​മാ​റി വി​ളി​ക്കാ​റു​ള്ള പ്ര​ഭേ​ന്ദു എ​ന്‍. ന​മ്പൂ​തി​രി​യു​ടെ ജീ​വി​ത​ത്തി​ലെ ചി​രി​യും ഇ​മോ​ഷ​നും ക​ല​ര്‍​ന്ന ഏ​താ​നും ഏ​ടു​ക​ളാ​ണ് നി​വി​ന്‍ പോ​ളി നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തി​യ അ​ഖി​ല്‍ സ​ത്യ​ന്‍ സി​നി​മ സ​ര്‍​വ്വം​മാ​യ.

പ്രേ​ത​ക​ഥ​യെ​ന്നോ പ്രേ​മ​ക​ഥ​യെ​ന്നോ വേ​ര്‍​തി​രി​ക്കാ​നാ​വാ​ത്ത​വി​ധം കെ​ട്ടു​പി​ണ​ഞ്ഞ ക​ഥാ​സ​ഞ്ചാ​ര​ത്തി​ല്‍ നി​വി​ന്‍ പോ​ളി​യെ​ന്ന ന​ട​ന്‍റെ ഹ്യൂ​മ​ര്‍ മു​ഖ​വും ഇ​മോ​ഷ​ണ​ല്‍ മു​ഖ​വും ചേ​രും​പ​ടി​ചേ​ര്‍​ത്ത് സി​നി​മ​യ്ക്കു ഫീ​ല്‍​ഗു​ഡ് ഹൊ​റ​ർ ഡ്രാ​മ ഫ്‌​ളേ​വ​ര്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​ല്‍ സം​വി​ധാ​യ​ക​ന്‍ വി​ജ​യി​ച്ചു​വെ​ന്നു​ത​ന്നെ പ​റ​യാം.

നൂ​റ്റാ​ണ്ടു​ക​ളാ​യി പൂ​ജ​യും ഹോ​മ​ക​ര്‍​മ​ങ്ങ​ളു​മൊ​ക്കെ വി​ധി​പ്ര​കാ​രം തു​ട​ര്‍​ന്നു​വ​രു​ന്ന ഇ​ല്ല​ത്തെ ഇ​ള​യ സ​ന്ത​തി​യാ​ണു ക​ഥാ​നാ​യ​ക​ന്‍ പ്ര​ഭേ​ന്ദു. ആ​ള്‍​ക്ക് ഈ​ശ്വ​ര വി​ശ്വാ​സം ഇ​ത്തി​രി കു​റ​വാ​ണ്. ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യാം. ആ​ള്‍​ക്ക് സം​ഗീ​ത​മാ​ണു ദൈ​വം. ഗി​റ്റാ​റി​സ്റ്റാ​ണ്.

ഗാ​ന​മേ​ള​ക​ള്‍​ക്കും ആ​ല്‍​ബ​ങ്ങ​ള്‍​ക്കും സി​നി​മാ​പാ​ട്ടു​ക​ള്‍​ക്കും ഗി​റ്റാ​ര്‍ വാ​യി​ക്കു​ന്ന​താ​ണ് പ്ര​ഭ​യു​ടെ ജീ​വ​നോ​പാ​ധി. അ​ച്ഛ​ന്‍ നീ​ല​ക​ണ്ഠ​ന്‍ ന​മ്പൂ​തി​രി​യും മൂ​ത്ത​മ​ക​ന്‍ ദീ​പാ​ങ്കു​ര​നും ചേ​ര്‍​ന്നാ​ണ് പൂ​ജ​യും വ​ഴി​പാ​ടു​ക​ളും മ​റ്റു ക​ര്‍​മ​ങ്ങ​ളു​മൊ​ക്കെ ന​ട​ത്തി​വ​രു​ന്ന​ത്.

അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ഭേ​ന്ദു​വി​നു സു​ഹൃ​ത്താ​യ രൂ​പേ​ഷ് ന​മ്പൂ​തി​രി​യു​ടെ പ​രി​ക​ര്‍​മി​യാ​യി പൂ​ജ​ക​ള്‍​ക്കും ബാ​ധ ഒ​ഴി​പ്പി​ക്ക​ലു​ക​ള്‍​ക്കും പോ​കേ​ണ്ടി​വ​രു​ന്നു.

ഒ​രു ഘ​ട്ട​ത്തി​ല്‍ മെ​യി​ന്‍ പൂ​ജാ​രി​യാ​യി പ്ര​ഭ പ്ര​മോ​ഷ​നും നേ​ടു​ന്നു. തു​ട​ര്‍​ന്ന് അ​പ്ര​തീ​ക്ഷി​ത ക​ഥാ​സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ്വ​ച്ഛ​ശാ​ന്ത​മാ​യ സ​ഞ്ചാ​ര​മാ​ണ് അ​ഖി​ല്‍ സ​ത്യ​ന്‍ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത സ​ര്‍​വ്വം​മാ​യ.

Movies

നി​വി​ന്‍ പോ​ളി​യു​ടെ ഫാ​ര്‍​മ ഏ​റ്റെ​ടു​ത്ത് പ്രേ​ക്ഷ​ക​ര്‍; 2026ല്‍ ​നി​വി​ന് ആ​റ് സി​നി​മ​ക​ള്‍

2025 നി​വി​ൻ പോ​ളി​യു​ടെ നി​ശ​ബ്ദ​വ​ർ​ഷ​മാ​ണ് എ​ന്നു പ​റ​യാം. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ സി​നി​മ വ്യാഴാഴ്ച റി​ലീ​സ് ആ​കു​ക​യാ​ണ് സ​ർ​വം മാ​യ. അ​ഖി​ൽ സ​ത്യ​ൻ ആ​ണ് സം​വി​ധാ​നം.

അ​തേ​സ​മ​യം, 2025 നി​വി​ൻ പോ​ളി​യു​ടെ ആ​ദ്യ വെ​ബ്സീ​രി​സി​നും സാ​ക്ഷി​യാ​യി. ജി​യോ ഹോ​ട്ട്സ്റ്റാ​റി​ൽ സ്ട്രീ​മിം​ഗ് തു​ട​രു​ന്ന ഫാ​ർ​മ- വ​ൻ ഹി​റ്റി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്.

വി​വി​ധ ഭാ​ഷ​ക​ളി​ൽ ഫാ​ർ​മ കാ​ണാം. നി​വി​ന്‍ പോ​ളി​യു​ടെ ആ​ദ്യ ഒ​ടി​ടി പ​ര​മ്പ​ര സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​ഷ​യ​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. മെ​ഡി​ക്ക​ല്‍ രം​ഗ​ത്തെ പി​ന്നാ​മ്പു​റ​ക്ക​ഥ​ക​ളാ​ണ് ഫാ​ര്‍​മ​യു​ടെ ഇ​തി​വൃ​ത്തം.

മ​ല​യാ​ള​പ്രേ​ക്ഷ​ക​ര്‍​ക്ക് ആ​ദ്യ​മാ​യാ​ണ് ഒ​രു മെ​ഡി​ക്ക​ല്‍ ത്രി​ല്ല​ര്‍ പ​ര​മ്പ​ര. പി.​ആ​ര്‍. അ​രു​ണ്‍ സം​വി​ധാ​നം ചെ​യ്ത പ​ര​മ്പ​ര​യെ​ക്കു​റി​ച്ച് വ​ലി​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണു ല​ഭി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ രം​ഗ​ത്തു ജ​ന​ങ്ങ​ള​ര്‍​പ്പി​ക്കു​ന്ന വി​ശ്വാ​സ​ത്തെ ചൂ​ഷ​ണം ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്റെ ഇ​തി​വൃ​ത്തം.

നി​വി​ൻ പ​റ​ഞ്ഞ​ത്

ഞാ​ന്‍ മു​മ്പ് വെ​ബ്‌​സീ​രീ​സ് ചെ​യ്തി​ട്ടി​ല്ല. നി​ര​വ​ധി ക​ഥ​ക​ള്‍ കേ​ട്ടി​രു​ന്നു. ഫാ​ര്‍​മ-​എ​ന്ന പ്രോ​ജ​ക്ട് വ​ന്ന​പ്പോ​ള്‍ എ​നി​ക്കു വ്യ​ത്യ​സ്ത​മാ​യി തോ​ന്നി. ഇ​തു​വ​രെ പ​റ​യാ​ത്ത ക​ഥ. കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന ക​ഥ​യാ​ണ് ഫാ​ര്‍​മ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ക​ഥ കേ​ട്ട​പ്പോ​ള്‍, എ​ന്‍റെ കു​ട്ടി​ക​ള്‍​ക്ക് ഇ​ത് സം​ഭ​വി​ച്ചാ​ലോ എ​ന്നു തോ​ന്നി. ഇ​തു വെ​റു​മൊ​രു പ​ര​മ്പ​ര​യോ വി​നോ​ദ​മോ അ​ല്ല, മ​റി​ച്ച് വ​ലി​യ സ​ത്യ​ങ്ങ​ളു​ടെ തു​റ​ന്നു​കാ​ട്ട​ലാ​ണ്.

എ​ല്ലാ ക്രെ​ഡി​റ്റും സം​വി​ധാ​യ​ക​ന്‍ പി.​ആ​ര്‍. അ​രു​ണി​നാ​ണ്. കാ​ര​ണം ഫാ​ര്‍​മ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​ദ്ദേ​ഹം മു​മ്പ് മെ​ഡി​ക്ക​ല്‍ റെ​പ്ര​സെ​ന്‍റേ​റ്റി​വ് ആ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന് പ​റ​യാ​ന്‍ ഒ​രു​പാ​ട് ക​ഥ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു, പ​ക്ഷേ ചി​ല സ​ത്യ​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ ആ​ഗ്ര​ഹി​ച്ച​തി​നാ​ലാ​ണ് അ​ദ്ദേ​ഹം ഈ ​ക​ഥ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മ​ഹാ​മാ​രി​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നു​ശേ​ഷം, മെ​ഡി​ക്ക​ല്‍ ത്രി​ല്ല​ര്‍ പ്രേ​ക്ഷ​ക​രു​മാ​യി സം​വ​ദി​ക്കാ​ന്‍ എ​ളു​പ്പ​മാ​ണ്. മാ​ധ്യ​മ​ങ്ങ​ളി​ല്‍ കാ​ണു​ന്ന​തു​പോ​ലെ കോ​വി​ഡ് വാ​ക്‌​സി​നു​ക​ളു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രു വ​ലി​യ ച​ര്‍​ച്ച ന​ട​ക്കു​ന്നു​ണ്ട്.

ചി​ല​ര്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്നും ന​മ്മ​ള്‍ സ്വ​യം ന​ന്നാ​യി ശ്ര​ദ്ധി​ച്ചാ​ല്‍ മ​തി​യാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് നി​ര​വ​ധി വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ട്. അ​തി​നാ​ല്‍, ഫാ​ര്‍​മ ശ​രി​യാ​യ സ​മ​യ​ത്താ​ണ് വ​ന്ന​തെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. നി​വി​ന്‍ പ​റ​ഞ്ഞു.

യു​വ​ത​ല​മു​റ സം​വി​ധാ​യ​ന്‍ അ​ഖി​ല്‍ സ​ത്യ​ന്‍റെ ക്രി​സ്മ​സ് റി​ലീ​സാ​യി സ​ര്‍​വം മാ​യ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ഹൊ​റ​ര്‍ കോ​മ​ഡി ചി​ത്രം വ​ലി​യ ആ​കാം​ഷ​യോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്.

സ​ര്‍​വം മാ​യ ഒ​രു പു​തി​യ ശ്ര​മ​മാ​ണെ​ന്നും പ്രേ​ക്ഷ​ക​ര്‍​ക്ക് ഇ​ഷ്ട​മാ​കു​മെ​ന്നും നി​വി​ന്‍ പ​റ​ഞ്ഞു. 2026ല്‍ ​നി​വി​ന്‍ പോ​ളി​ക്ക് ആ​റു സി​നി​മ​ക​ളാ​ണു​ള്ള​ത്. ചി​ത്രീ​ക​ര​ണ​ത്തി​ര​ക്കു​ക​ളി​ലാ​ണ് താ​ര​മി​പ്പോ​ൾ.

Movies

ഫാ​ന്‍റ​സി ഹൊ​റ​ർ കോ​മ​ഡി​യു​മാ​യി നി​വി​ൻ പോ​ളി; "സ​ർ​വം മാ​യ' ടീ​സ​ർ

പാ​ച്ചു​വും അ​ത്ഭു​ത​വി​ള​ക്കും എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി അ​ഖി​ൽ സ​ത്യ​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സ​ർ​വം മാ​യ​യു​ടെ ഒ​ഫീ​ഷ്യ​ൽ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി.

വെ​ള്ളി​ത്തി​ര​യി​ലെ ഹി​റ്റ് കൂ​ട്ടു​കെ​ട്ടാ​യ നി​വി​ൻ പോ​ളി​യും അ​ജു വ​ർ​ഗീ​സും വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന ചി​ത്രം ഫാ​ന്‍റ​സി ഹൊ​റ​ർ കോ​മ​ഡി ജോ​ണ​റി​ലു​ള്ള​താ​ണെ​ന്നാ​ണ് സൂ​ച​ന​ക​ൾ. നി​വി​ൻ പോ​ളി​യും അ​ജു വ​ർ​ഗീ​സും ഒ​രു​മി​ക്കു​ന്ന പ​ത്താ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ് ‘സ​ർ​വം മാ​യ’.

പ്രേ​ക്ഷ​ക​രി​ൽ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന ടീ​സ​റാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. നി​വി​ൻ പോ​ളി​യു​ടെ വി​വി​ധ വേ​ഷ​ങ്ങ​ൾ ഈ ​സി​നി​മ​യി​ൽ കാ​ണാ​ൻ ക​ഴി​യു​മെ​ന്ന സൂ​ച​ന ടീ​സ​ർ ന​ൽ​കു​ന്നു.

 

Movies

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ -​ നി​വി​ൻ പോ​ളി ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു. ശ്രീ​ഗോ​കു​ലം മൂ​വീ​സും ആ​ർ​ഡി ഇ​ലു​മി​നേ​ഷ​ൻ​സ് എ​ൽ​എ​ൽ​പി​യു​മാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കേ​ര​ള രാ​ഷ്ട്രീ​യം പ്ര​മേ​യ​മാ​കു​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യെ കൂ​ടാ​തെ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ, സ​ബി​ത ആ​ന​ന്ദ്, ആ​ൻ അ​ഗ​സ്റ്റി​ൻ, ഹ​രി​ശ്രീ അ​ശോ​ക​ൻ, നി​ഷാ​ന്ത് സാ​ഗ​ർ, ഷ​റ​ഫു​ദ്ദീ​ൻ, സാ​യ്കു​മാ​ർ, മ​ണി​യ​ൻ​പി​ള്ള രാ​ജു തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. പു​തു​മു​ഖം നീ​തു കൃ​ഷ്ണ​യാ​ണ് നാ​യി​ക.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​രാ​യ കൃ​ഷ്ണ​മൂ​ർ​ത്തി ആ​ദ്യ ക്ലാ​പ്പും ദു​ർ​ഗ ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വി​ച്ച് ഓ​ണും നി​ർ​വ​ഹി​ച്ചു. പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി. ​രാ​കേ​ഷ്, ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് കു​മാ​ർ, സ​ന്ദീ​പ്സേ​ന​ൻ, സം​വി​ധാ​യ​ക​രാ​യ ജി.​എ​സ് വി​ജ​യ​ൻ, അ​ജ​യ് വാ​സു​ദേ​വ്, ഡാ​ർ​വി​ൻ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പൊ​ളി​റ്റി​ക്ക​ൽ ഡ്രാ​മ വി​ഭാ​ഗ​ത്തി​ലി​പ്പെ​ടു​ന്ന ഈ ​ചി​ത്രം തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ബൈ​ജു ഗോ​പാ​ല​ൻ, വി.​സി. പ്ര​വീ​ൺ എ​ന്നി​വ​ർ സ​ഹ നി​ർ​മാ​താ​ക്ക​ൾ ആ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​ർ കൃ​ഷ്ണ​മൂ​ർ​ത്തി, ദു​ർ​ഗ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ്.

Movies

നി​വി​ൻ പോ​ളി​ക്കും എ​ബ്രി​ഡ് ഷൈ​നി​നും ആ​ശ്വാ​സം; വ​ഞ്ച​നാ കേ​സ് സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി

വ​ഞ്ച​നാ കേ​സി​ൽ ന​ട​ൻ നി​വി​ൻ പോ​ളി​ക്കും സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​നി​നും ആ​ശ്വാ​സം. ഇ​രു​വ​ർ​ക്കു​മെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ആ​ക്ഷ​ൻ ഹീ​റോ ബി​ജു 2 എ​ന്ന സി​നി​മ​യു​ടെ പേ​രി​ൽ ര​ണ്ടു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന കേ​സാ​ണി​തെ​ന്നും എ​റ​ണാ​കു​ളം സ​ബ് കോ​ട​തി തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് അ​കാ​ര​ണ​മാ​യി കേ​സ് എ​ടു​ത്ത് മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും നി​വി​ൻ പോ​ളി​യും എ​ബ്രി​ഡ് ഷൈ​നും വാ​ദി​ച്ചു. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഇ​പ്പോ​ൾ കേ​സ് അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​വി​ൻ പോ​ളി നാ​യ​ക​നാ​യ മ​ഹാ​വീ​ര്യ​ർ ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ് വി.​എ​സ്. ഷം​നാ​സാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സി​ൽ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​തി​ക​ൾ​ക്കെ​തി​രെ നോ​ട്ടീ​സ് അ​യ​ച്ച് അ​വ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് നി​വി​ൻ പോ​ളി​യും എ​ബ്രി​ഡ് ഷൈ​നും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​ന്‍റെ കൈ​യി​ൽ​നി​ന്നു പ​ണം വാ​ങ്ങി​യ കാ​ര്യം മ​റ​ച്ചു​വ​ച്ച് ആ​ക്ഷ​ൻ ഹീ​റോ ബി​ജു 2വി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് ഷം​നാ​സി​ന്‍റെ പ​രാ​തി. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് 406, 420, 34 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​ഹാ​വീ​ര്യ​ർ സി​നി​മ​യു​ടെ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് നി​വി​ൻ പോ​ളി 95 ല​ക്ഷം രൂ​പ പി.​സി. ഷൈ​നി​ന് ന​ൽ​കാ​മെ​ന്നും എബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്ഷ​ൻ ഹീ​റോ ബി​ജു2​വി​ന്‍റെ നി​ർ​മാ​ണ പ​ങ്കാ​ളി​ത്തം ന​ൽ​കാ​മെ​ന്നും ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്ന​താ​യാ​ണ് പ​രാ​തി.

തു​ട​ർ​ന്ന് 2024 ഏ​പ്രി​ൽ മാ​സ​ത്തി​ൽ സി​നി​മ നി​ർ​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി 90 ല​ക്ഷം ഷം​നാ​സ് കൈ​മാ​റു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. പി​ന്നീ​ട് സി​നി​മ​യു​ടെ ടൈ​റ്റി​ൽ കേ​ര​ള ഫി​ലിം ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന് ക​ത്ത് ന​ൽ​കി​യ​തി​നു ശേ​ഷം എ​ബ്രി​ഡ് ഷൈ​ന്‍ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ന്നും ഷൈ​നി​ന്‍റെ മൂ​വി മേ​ക്കേ​ഴ്സ് ബാ​ന​റി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ സി​നി​മ​യു​ടെ ബ​ഡ്ജ​റ്റ് സം​ബ​ന്ധി​ച്ച് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഷം​നാ​സി​നെ മ​റ​ച്ചു​വെ​ച്ചു​കൊ​ണ്ട് മു​ൻ ക​രാ​ർ കാ​ണി​ച്ച് ദു​ബാ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റൊ​രു ക​മ്പ​നി​ക്ക് സി​നി​മ​യു​ടെ വി​ത​ര​ണ അ​വ​കാ​ശം കൈ​മാ​റി​യെ​ന്നു​മാ​ണ് പ​രാ​തി.

ദു​ബാ​യി ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​മ്പ​നി​യി​ൽ നി​ന്നും നി​വി​ൻ പോ​ളി​യു​ടെ നി​ർ​മാ​ണ ക​മ്പ​നി​യാ​യ പോ​ളി ജൂ​നി​യേ​ഴ്‌​സി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ഞ്ചു കോ​ടി രൂ​പ​യു​ടെ വി​ത​ര​ണാ​വ​കാ​ശം ഉ​റ​പ്പി​ക്കു​ക​യും ര​ണ്ടു​കോ​ടി രൂ​പ അ​ഡ്വാ​ൻ​സാ​യി കൈ​പ്പ​റ്റു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

നി​വി​ൻ പോ​ളി​ക്കും എ​ബ്രി​ഡ് ഷൈ​നി​നും ആ​ശ്വാ​സം; വ​ഞ്ച​നാ കേ​സ് സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വ​ഞ്ച​നാ കേ​സി​ൽ ന​ട​ൻ നി​വി​ൻ പോ​ളി​ക്കും സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​നി​നും ആ​ശ്വാ​സം. ഇ​രു​വ​ർ​ക്കു​മെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ആ​ക്ഷ​ൻ ഹീ​റോ ബി​ജു 2 എ​ന്ന സി​നി​മ​യു​ടെ പേ​രി​ൽ ര​ണ്ടു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന കേ​സാ​ണി​തെ​ന്നും എ​റ​ണാ​കു​ളം സ​ബ് കോ​ട​തി തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് അ​കാ​ര​ണ​മാ​യി കേ​സ് എ​ടു​ത്ത് മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും നി​വി​ൻ പോ​ളി​യും എ​ബ്രി​ഡ് ഷൈ​നും വാ​ദി​ച്ചു. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഇ​പ്പോ​ൾ കേ​സ് അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​വി​ൻ പോ​ളി നാ​യ​ക​നാ​യ മ​ഹാ​വീ​ര്യ​ർ ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ് വി.​എ​സ്. ഷം​നാ​സാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സി​ൽ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​തി​ക​ൾ​ക്കെ​തി​രെ നോ​ട്ടീ​സ് അ​യ​ച്ച് അ​വ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് നി​വി​ൻ പോ​ളി​യും എ​ബ്രി​ഡ് ഷൈ​നും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​ന്‍റെ കൈ​യി​ൽ​നി​ന്നു പ​ണം വാ​ങ്ങി​യ കാ​ര്യം മ​റ​ച്ചു​വ​ച്ച് ആ​ക്ഷ​ൻ ഹീ​റോ ബി​ജു 2വി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് ഷം​നാ​സി​ന്‍റെ പ​രാ​തി. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് 406, 420, 34 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​ഹാ​വീ​ര്യ​ർ സി​നി​മ​യു​ടെ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് നി​വി​ൻ പോ​ളി 95 ല​ക്ഷം രൂ​പ പി.​സി. ഷൈ​നി​ന് ന​ൽ​കാ​മെ​ന്നും എബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്ഷ​ൻ ഹീ​റോ ബി​ജു2​വി​ന്‍റെ നി​ർ​മാ​ണ പ​ങ്കാ​ളി​ത്തം ന​ൽ​കാ​മെ​ന്നും ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്ന​താ​യാ​ണ് പ​രാ​തി.

തു​ട​ർ​ന്ന് 2024 ഏ​പ്രി​ൽ മാ​സ​ത്തി​ൽ സി​നി​മ നി​ർ​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി 90 ല​ക്ഷം ഷം​നാ​സ് കൈ​മാ​റു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. പി​ന്നീ​ട് സി​നി​മ​യു​ടെ ടൈ​റ്റി​ൽ കേ​ര​ള ഫി​ലിം ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന് ക​ത്ത് ന​ൽ​കി​യ​തി​നു ശേ​ഷം എ​ബ്രി​ഡ് ഷൈ​ന്‍ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ന്നും ഷൈ​നി​ന്‍റെ മൂ​വി മേ​ക്കേ​ഴ്സ് ബാ​ന​റി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ സി​നി​മ​യു​ടെ ബ​ഡ്ജ​റ്റ് സം​ബ​ന്ധി​ച്ച് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഷം​നാ​സി​നെ മ​റ​ച്ചു​വെ​ച്ചു​കൊ​ണ്ട് മു​ൻ ക​രാ​ർ കാ​ണി​ച്ച് ദു​ബാ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റൊ​രു ക​മ്പ​നി​ക്ക് സി​നി​മ​യു​ടെ വി​ത​ര​ണ അ​വ​കാ​ശം കൈ​മാ​റി​യെ​ന്നു​മാ​ണ് പ​രാ​തി.

ദു​ബാ​യി ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​മ്പ​നി​യി​ൽ നി​ന്നും നി​വി​ൻ പോ​ളി​യു​ടെ നി​ർ​മാ​ണ ക​മ്പ​നി​യാ​യ പോ​ളി ജൂ​നി​യേ​ഴ്‌​സി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ഞ്ചു കോ​ടി രൂ​പ​യു​ടെ വി​ത​ര​ണാ​വ​കാ​ശം ഉ​റ​പ്പി​ക്കു​ക​യും ര​ണ്ടു​കോ​ടി രൂ​പ അ​ഡ്വാ​ൻ​സാ​യി കൈ​പ്പ​റ്റു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Movies

ന​ട​ൻ നി​വി​ൻ പോ​ളി​ക്കും സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​നു​മെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന്‌ കേ​സ്

ന​ട​ൻ നി​വി​ൻ പോ​ളി​ക്കും സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​നു​മെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന്‌ കേ​സ്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യ മ​ഹാ​വീ​ര്യ​ർ ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ് വി.​എ​സ്. ഷം​നാ​സാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ‌‌

ഇ​യാ​ളി​ൽ നി​ന്നും പ​ണം വാ​ങ്ങി​യ കാ​ര്യം മ​റ​ച്ചു​വെ​ച്ച് ആ​ക്ഷ​ൻ ഹീ​റോ ബി​ജു 2വി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് 406,420,34 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് നി​വി​ൻ പോ​ളി​ക്കും സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​നു​മെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന്‌ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മ​ഹാ​വീ​ര്യ​ർ സി​നി​മ​യു​ടെ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് നി​വി​ൻ പോ​ളി 95 ല​ക്ഷം രൂ​പ പി.​സി. ഷൈ​നി​ന് ന​ൽ​കാ​മെ​ന്നും എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്ഷ​ൻ ഹീ​റോ ബി​ജു2​വി​ന്‍റെ നി​ർ​മാ​ണ പ​ങ്കാ​ളി​ത്തം ന​ൽ​കാ​മെ​ന്നും ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്ന​താ​യാ​ണ് പ​രാ​തി.

തു​ട​ർ​ന്ന് 2024 ഏ​പ്രി​ൽ മാ​സ​ത്തി​ൽ സി​നി​മ നി​ർ​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി 90 ല​ക്ഷം ഷം​നാ​സ് കൈ​മാ​റു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. പി​ന്നീ​ട് സി​നി​മ​യു​ടെ ടൈ​റ്റി​ൽ കേ​ര​ള ഫി​ലിം ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന് ക​ത്ത് ന​ൽ​കി​യ​തി​നു ശേ​ഷം എ​ബ്രി​ഡ് ഷൈ​ന്‍ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ന്നും ഷൈ​നി​ന്‍റെ മൂ​വി മേ​ക്കേ​ഴ്സ് ബാ​ന​റി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ സി​നി​മ​യു​ടെ ബ​ഡ്ജ​റ്റ് സം​ബ​ന്ധി​ച്ച് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഷം​നാ​സി​നെ മ​റ​ച്ചു​വെ​ച്ചു​കൊ​ണ്ട് മു​ൻ ക​രാ​ർ കാ​ണി​ച്ച് ദു​ബാ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റൊ​രു ക​മ്പ​നി​ക്ക് സി​നി​മ​യു​ടെ വി​ത​ര​ണ അ​വ​കാ​ശം കൈ​മാ​റി​യെ​ന്നു​മാ​ണ് പ​രാ​തി.

ദു​ബാ​യി ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​മ്പ​നി​യി​ൽ നി​ന്നും നി​വി​ൻ പോ​ളി​യു​ടെ നി​ർ​മാ​ണ ക​മ്പ​നി​യാ​യ പോ​ളി ജൂ​നി​യേ​ഴ്‌​സി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ഞ്ചു കോ​ടി രൂ​പ​യു​ടെ വി​ത​ര​ണാ​വ​കാ​ശം ഉ​റ​പ്പി​ക്കു​ക​യും ര​ണ്ടു​കോ​ടി രൂ​പ അ​ഡ്വാ​ൻ​സാ​യി കൈ​പ്പ​റ്റു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Latest News

Corehub Up